Source :- KERALA BHOOSHANAM NEWS

മുടിപിടിച്ച് വലിച്ചും നിലത്തിട്ട് ചവിട്ടിയും വസ്ത്രമഴിക്കാന്‍ നോക്കിയും രണ്ട് വിദ്യാര്‍ത്ഥിനികള്‍ തെരുവില്‍ കിടന്ന് പോരടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഗ്രേറ്റര്‍ നോയിഡയിലെ ഗ്രേറ്റര്‍ നോയിഡ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ജിഎന്‍ഐഎം) കോളേജില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ എക്സില്‍ വ്യാപകമായ പ്രചരിക്കുന്നത്. രണ്ട് കോളേജ് വിദ്യാര്‍ഥിനികള്‍ തമ്മിലുള്ള വാക്കേറ്റത്തിന്റെയും തുടര്‍ന്ന് പരസ്പരം നടന്ന തമ്മില്‍ തല്ലിന്റെയും അസഭ്യം പറച്ചിലിന്റെയും വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.
പിങ്ക് നിറത്തിലുള്ള ഹൂഡിയും ഡെനിം ട്രൗസറും ധരിച്ച ഒരു പെണ്‍കുട്ടിയും വെള്ള ടോപ്പും കറുത്ത പാന്റും ധരിച്ച മറ്റൊരു പെണ്‍കുട്ടിയുമാണ് വീഡിയോയില്‍ ഉള്ളത്. ഇരുവരും തമ്മില്‍ പരസ്പരം വാക്കേറ്റം നടത്തുന്നതും മുടിയില്‍ പിടിച്ചു വലിച്ചും നിലത്തിട്ട് ചവിട്ടിയും പരസ്പരം ആക്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനിടയില്‍ ഒരാള്‍ മറ്റൊരാളുടെ വസ്ത്രം ഊരി കളയാന്‍ ശ്രമിക്കുന്നതും അത് കണ്ടുകൊണ്ട് മറ്റ് രണ്ട് വിദ്യാര്‍ത്ഥിനികള്‍ ഓടി വന്ന് ഇരുവരെയും പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോ ദശ്യങ്ങളിലുള്ളത്.
ഗ്രേറ്റര്‍ നോയിഡയിലെ ജിഎന്‍ഐഎംഎസ് കോളേജിലെ വിദ്യാര്‍ത്ഥിനികളാണെന്ന് വൈറല്‍ വീഡിയോയിലുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ട് വിദ്യാര്‍ത്ഥിനികള്‍ തമ്മിലുള്ള വഴക്കിന്റെ പിന്നിലെ കാരണം വ്യക്തമല്ല. ഘര്‍ കേ കലേഷ് എന്ന അക്കൗണ്ട് ഷെയര്‍ ചെയ്ത വീഡിയോ വളരെ വേഗത്തിലാണ് വൈറലായത്. പരസ്പരം മുടി പിടിച്ചു വലിക്കുന്നതാണ് പെണ്‍കുട്ടികളുടെ തമ്മില്‍ തല്ല് എന്നായിരുന്നു വീഡിയോയ്ക്ക് താഴെ ഒരാള്‍ കുറിച്ചത്.’ഇന്ത്യന്‍ ഡബ്യുഡബ്യുഇ’ എന്നായിരുന്നു ഒരു ഉപയോക്താവ് തമാശ രൂപേണ കുറിച്ചത്. സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം ഏകദേശം 40,000 ആളുകള്‍ കണ്ടു കഴിഞ്ഞു.