Source :- SIRAJLIVE NEWS
മക്ക | ഹിജ്‌റ പുതുവര്‍ഷ ദിനമായ മുഹറഒന്നിന് മക്ക മസ്ജിദുല്‍ ഹറമിലെ കഅബയെ പുതിയ കിസ്‌വ അണിയിക്കും .തിരുഗേഹങ്ങളുടെ സൂക്ഷിപ്പ് കാരനും സഊദി ഭരണാധികാരിയുമായ സല്‍മാന്‍ രാജാവിന് വേണ്ടി മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ സഊദ് ബിന്‍ മിശാല്‍ രാജകുമാരന്‍ വിശുദ്ധ കഅബയുടെ താക്കോല്‍ സൂക്ഷിപ്പ് ചുമതലയുള്ള അല്‍ഷൈബി കുടുംബത്തിന് കൈമാറി
ദുല്‍ഹിജ്ജ ഒന്നിന് ഇശാ നമസ്‌കാരത്തിനു ശേഷം, നിലവിലുള്ള കിസ്വ ശ്രദ്ധാപൂര്‍വ്വം അഴിച്ചുമാറ്റി, പുതുതായി നിര്‍മ്മിച്ച കിസ്‌വ ഉയര്‍ത്തി കഅബയ്ക്ക് മുകളില്‍ അണിയിക്കും
മക്കയിലെ ഉമ്മുല്‍ ജൂദിലെ കിംഗ് അബ്ദുല്‍ അസീസ് കോംപ്ലക്‌സിലാണ് പുതിയ കിസ്വ നിര്‍മ്മിച്ചിരിക്കുന്നത്







