Home rss national malayalam പുതിയ വാർത്ത മെസ്സിയുടെ പേരില്‍ തട്ടിപ്പ്: പ്രാഥമികാന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ച് എസ് ഐ ടി

മെസ്സിയുടെ പേരില്‍ തട്ടിപ്പ്: പ്രാഥമികാന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ച് എസ് ഐ ടി

7
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | മെസ്സിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ പ്രാഥമികാന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) റിപോര്‍ട്ട് സമര്‍പ്പിച്ചു. ഡി ജി പിക്കാണ് റിപോര്‍ട്ട് സമര്‍പ്പിച്ചത്. അഴിമതി നിരോധന വകുപ്പ് പ്രകാരം അന്വേഷണം വേണമെന്ന് റിപോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

സൂപ്പര്‍ താരം ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തില്‍ എത്തിക്കാമെന്നതിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാനെന്ന പേരില്‍ ചട്ടലംഘനങ്ങള്‍ നടന്നതായും വിദേശ യാത്ര വഴി സര്‍ക്കാരിന് നേട്ടമുണ്ടായില്ലെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കിയതായാണ് വിവരം.

പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ കത്തിടപാടുകള്‍ സെക്രട്ടേറിയറ്റ് മാനുവലിന് വിരുദ്ധമാണെന്നും റിപോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കമ്പനിക്ക് വഴിവിട്ട സഹായം നല്‍കിയെന്നും റിപോര്‍ട്ടിലുള്ളതായാണ് സൂചന.

Content Highlights:
The Special Investigation Team (SIT) has submitted its preliminary report on the fraud involving football legend Lionel Messi. Authorities analyzed financial records and statements to trace the illicit activities. Further legal actions will be initiated based on the SIT findings.