Home rss national malayalam പുതിയ വാർത്ത മോസ്‌കോയെ ലക്ഷ്യമിട്ട് ഉക്രൈന്റെ വന്‍ ഡ്രോണ്‍ ആക്രമണം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

മോസ്‌കോയെ ലക്ഷ്യമിട്ട് ഉക്രൈന്റെ വന്‍ ഡ്രോണ്‍ ആക്രമണം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

6
0

Source :- SIRAJLIVE NEWS

മോസ്‌കോ |  റഷ്യയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് തുടരവെ മോസ്‌കോയെയും പരിസര പ്രദേശങ്ങളെയും ലക്ഷ്യമിട്ട് ഉക്രൈന്റെ ഡ്രോണ്‍ ആക്രമണം. നൂകണക്കിന് ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ഒരു പ്രധാന റിഫൈനറിക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയതു.

തലസ്ഥാനമായ മോസ്‌കോയെ ലക്ഷ്യമിട്ട 450 ഓളം എണ്ണം ഉള്‍പ്പെടെ 1,600-ലധികം ഡ്രോണുകള്‍ വെടിവച്ചിട്ടതായി തലസ്ഥാന നഗര മേയര്‍ സെര്‍ജി സോബിയാനിന്‍ പറഞ്ഞു. പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്റെ 26 വര്‍ഷത്തെ ഭരണത്തുടര്‍ച്ച ഉറപ്പിക്കുന്ന മൂന്ന് ദിവസത്തെ കര്‍ശന നിയന്ത്രണത്തിലുള്ള തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ഉക്രെയ്ന്‍ ശ്രമിച്ചതായി അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആക്രമണം ആസൂത്രണം ചെയ്തത്. എന്നാല്‍ ശത്രുവിന്റെ ലക്ഷ്യം വിജയിച്ചില്ലെന്നും അദ്ദേഹം ടെലഗ്രാമില്‍ കുറിച്ചു.

അതേ സമയം മോസ്‌കോ മേഖലയില്‍ വളരെ ശക്തമായ ആക്രമണമാണ് നടത്തിയതെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.റഷ്യയുടെ പ്രധാന എണ്ണ വ്യവസായ കേന്ദ്രങ്ങലാജിസ്റ്റിക്‌സ് കേന്ദ്രവും ആക്രമിച്ചതായും അദ്ദേഹം വ്യക്തമാക്കി

Content Highlights: Ukraine launched a massive drone strike targeting Moscow and surrounding regions during Russia’s parliamentary elections. The attack killed two people and damaged a key oil refinery near the Russian capital. Moscow officials claimed over 1,600 drones were intercepted to thwart election disruption efforts