Home rss national malayalam പുതിയ വാർത്ത യു പി ബി ജെ പിയില്‍ നേതാക്കളുടെ രാജി ഭീഷണി

യു പി ബി ജെ പിയില്‍ നേതാക്കളുടെ രാജി ഭീഷണി

5
0

Source :- SIRAJLIVE NEWS

ലഖ്‌നൗ | യു പിയില്‍ രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ബി ജെ പിയില്‍ രാജി ഭീഷണി. രാജ്യസഭാ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് രണ്ട് മുന്‍ എം പിമാര്‍ പാര്‍ട്ടി വിടുന്നു. മുന്‍ എം പി ധര്‍മേന്ദ്ര കശ്യപ്, മുന്‍ കേന്ദ്രമന്ത്രി കൗശല്‍ കിഷോര്‍ എന്നിവരാണ് ബി ജെ പി ബന്ധം ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നത്.

യുപി രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിലവിലെ എട്ട് അംഗങ്ങളെയും മാറ്റി പുതിയ എട്ട് പേരെയാണ് ബി ജെ പി പ്രഖ്യാപിച്ചത്. രാജ്യസഭാ സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ മുന്‍ എം പി ധര്‍മേന്ദ്ര കശ്യപ് ഫേസ്ബുക്കില്‍ ‘ടാറ്റാ, ബൈ-ബൈ’ എന്ന കുറിപ്പോടെ പോസ്റ്റിട്ടു. ബി ജെ പി വിട്ട് മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്ന കാര്യത്തില്‍ പ്രവര്‍ത്തകരുമായും അനുയായികളുമായും ആലോചിച്ചശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2014ലും 2019ലും ആംവ്ലയില്‍നിന്ന് ബി ജെ പി എംപിയായിരുന്ന കശ്യപ് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയുടെ നീരജ് മൗര്യയോട് പരാജയപ്പെട്ടിരുന്നു.

പാര്‍ട്ടി നേതൃത്വത്തോടുള്ള അതൃപ്തിയും കശ്യപ് പരസ്യമായി പ്രകടിപ്പിച്ചു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്ക് പിന്നീട് പാര്‍ട്ടിയില്‍ പ്രധാന സ്ഥാനങ്ങള്‍ ലഭിച്ചതില്‍ വേദനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമാജ് വാദി പാര്‍ട്ടിയിലേക്കുള്ള മടക്കസാധ്യത സംബന്ധിച്ച ചര്‍ച്ചകളും ഇതോടെ ശക്തമായിട്ടുണ്ട്.

രാജ്യസഭാ പട്ടികയ്ക്ക് പിന്നാലെ മുന്‍ കേന്ദ്രമന്ത്രി കൗശല്‍ കിഷോര്‍ പരസ്യമായി പ്രതിഷേധമുയര്‍ത്തി. രാജ്യസഭാ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവന്നതിന് പിന്നാലെ ‘മാതാപിതാക്കള്‍ക്ക് ബഹുമാനം നല്‍കാത്ത കുടുംബത്തില്‍ ഒരാള്‍ തുടരരുത്’ എന്നു കിഷോറിന്റെ മകന്‍ വികാസ് കിഷോര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.
യു പിയില്‍ പാര്‍ട്ടിക്കുള്ളിലെ ഭിന്നത പുറത്തുവന്നതോടെ ബി ജെ പി നേതൃത്വം അങ്കലാപ്പിലാണ്.

Content Highlights: A resignation threat has emerged within the BJP in Uttar Pradesh following the announcement of Rajya Sabha candidates. Former MPs Dharmendra Kashyap and Kaushal Kishore expressed strong discontent after being denied seats. The internal rift has raised concerns for the BJP leadership as Kashyap hints at joining the Samajwadi Party