Home rss national malayalam പുതിയ വാർത്ത രണ്ടാം വിവാഹത്തെ എതിര്‍ത്തു; മകള്‍ക്ക് ബിരിയാണിയില്‍ വിഷം കലര്‍ത്തി നല്‍കി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി...

രണ്ടാം വിവാഹത്തെ എതിര്‍ത്തു; മകള്‍ക്ക് ബിരിയാണിയില്‍ വിഷം കലര്‍ത്തി നല്‍കി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി പിതാവ്

5
0

Source :- SIRAJLIVE NEWS

മുംബൈ| രണ്ടാം വിവാഹത്തെ എതിര്‍ത്ത മകള്‍ക്ക് ബിരിയാണിയില്‍ വിഷം കലര്‍ത്തി നല്‍കിയ ശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തി പിതാവ്. മുംബൈ വഡാലയിലാണ് സംഭവം. വഡാല ഈസ്റ്റ് സ്വദേശിയായ ഷെരീഫ് റസാ ഹുസൈന്‍ ഖാനാണ് മകള്‍ രിഫാത്തി(20)യെ ക്രൂരമായി കൊലപ്പെടുത്തിയത്. ഒക്ടോബര്‍ രണ്ടിനാണ് സംഭവം. വീട്ടിലേക്ക് ബിരിയാണി വാങ്ങിക്കൊണ്ടുവന്ന് വിഷം ചേര്‍ത്ത് മക്കള്‍ക്ക് നല്‍കുകയായിരുന്നു.

കഴിച്ച ഉടന്‍ ടെറസില്‍ പോയി ഉറങ്ങിയ യുവതിയെ ഇയാള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ബോധരഹിതയായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ വെച്ചാണ് യുവതി മരിച്ചത്. ഭക്ഷ്യവിഷബാധയേറ്റാണ് മകളുടെ മരണമെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കഴുത്തില്‍ ആഴത്തില്‍ മുറുക്കിയ പാടുകള്‍ കണ്ടെത്തിയതാണ് ഷെരീഫ് റസായിലേക്ക് അന്വേഷണമെത്തിയത്. ഇയാളുടെ അസ്വാഭാവിക പെരുമാറ്റം കണ്ടതോടെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ കുറ്റം സമ്മതിച്ചു.

Content Highlights:
A father in Wadala, Mumbai, killed his 20-year-old daughter, Rifat, after she opposed his second marriage. Sharif Raza poisoned her biryani and later strangled her to death. Though he tried to pass it off as food poisoning, a post-mortem revealed strangulation, leading to his confession.