Home LATEST NEWS malyalam പുതിയ വാർത്ത രാജസ്ഥാനില്‍ ട്രക്കിലിടിച്ച ബസിന് തീപിടിച്ചു; എട്ടുപേര്‍ മരിച്ചു

രാജസ്ഥാനില്‍ ട്രക്കിലിടിച്ച ബസിന് തീപിടിച്ചു; എട്ടുപേര്‍ മരിച്ചു

5
0

Source :- SIRAJLIVE NEWS

ജയ്പുര്‍ | രാജസ്ഥാനില്‍ ബസ് ട്രക്കിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തില്‍ എട്ടുപേര്‍ മരിച്ചു. 22 പേര്‍ക്ക് പരുക്കേറ്റു. ദോസ ജില്ലയിലെ ഡല്‍ഹി-മുംബൈ എക്‌സ്പ്രസ്സ് വേയിലാണ് അപകടമുണ്ടായത്.

ഇന്ന് പുലര്‍ച്ചെ 3.30ഓടെയായിരുന്നു അപകടം. 37 യാത്രക്കാരുമായി ഋഷികേശില്‍ നിന്ന് ഇന്‍ഡോറിലേക്ക് തിരിച്ച ബസ് ട്രക്കിലിടിക്കുകയും അഗ്നിക്കിരയാവുകയുമായിരുന്നു.

പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃര്‍ അറിയിച്ചു. വിവരമറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ പോലീസും അഗ്നിശമന സേനയും അടിയന്തര പ്രതികരണ സംഘവും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Content Highlights:
A tragic road accident occurred in Rajasthan when a passenger bus collided with a truck and immediately caught fire. The devastating blaze resulted in the untimely death of eight individuals on the spot. Authorities have launched a rescue operation and started investigating the cause of the crash.