Home rss national malayalam പുതിയ വാർത്ത രാഹുല്‍ ഗാന്ധിയുടെ ‘ഛത്രോം കി ഗൂഞ്ച്’ പരിപാടിക്ക് അനുമതി നിഷേധിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍; സെപ്റ്റംബര്‍ 19ലേക്ക്...

രാഹുല്‍ ഗാന്ധിയുടെ ‘ഛത്രോം കി ഗൂഞ്ച്’ പരിപാടിക്ക് അനുമതി നിഷേധിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍; സെപ്റ്റംബര്‍ 19ലേക്ക് മാറ്റി

6
0

Source :- SIRAJLIVE NEWS

ഇന്‍ഡോര്‍|ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഇന്‍ഡോറിലെ ‘ഛത്രോം കി ഗൂഞ്ച്’ പരിപാടിക്ക് അനുമതി നിഷേധിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. സെപ്റ്റംബര്‍ 12ന് ഇന്‍ഡോറില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ‘ഛത്രോം കി ഗൂഞ്ച്’ പരിപാടിക്കാണ് അനുമതി നിഷേധിച്ചത്.

പരിപാടിയ്ക്ക് ഇന്‍ഡോറിലെ സ്റ്റേഡിയം ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. രാഷ്ട്രീയ പരിപാടികള്‍ക്ക് ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വിട്ടു നല്‍കരുതെന്ന ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. ഇതോടെ പരിപാടി സെപ്റ്റംബര്‍ 19 ലേക്ക് മാറ്റിവച്ചതായി കോണ്‍ഗ്രസ് അറിയിച്ചു.

പുതിയ വേദി പിന്നീട് പ്രഖ്യാപിക്കും. ബിജെപി സര്‍ക്കാരിന് രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്നത് പേടിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പരിപാടിയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് ജിതു പട്വാരി ഇക്കാര്യം അറിയിച്ചത്.

സെപ്റ്റംബര്‍ 12ലെ പരിപാടിക്ക് സ്റ്റേഡിയം ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പട്വാരി മുഖ്യമന്ത്രി മോഹന്‍ യാദവിന് കത്തെഴുതിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ പരിപാടി സാധാരണ രാഷ്ട്രീയ പരിപാടിയല്ല. രാജ്യത്തിന്റെ ഭാവി, യുവാക്കളുടെ സ്വപ്നങ്ങള്‍, വിദ്യാഭ്യാസത്തിനുള്ള അവകാശം, വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സുരക്ഷ എന്നീ സുപ്രധാന വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു പൊതു സംവാദമാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. പരിപാടിയ്ക്ക് അനുമതി നിഷേധിച്ചതില്‍ കടുത്ത അതൃപ്തിയും കോണ്‍ഗ്രസ് രേഖപ്പെടുത്തി.

Content Highlights:
Madhya Pradesh government denied permission for Rahul Gandhi’s Chatrom Ki Goonj event in Indore. The administration cited a High Court order restricting political events at Jawaharlal Nehru Stadium. Congress criticized the BJP government and rescheduled the student dialogue to September 19.