Source :- SIRAJLIVE NEWS
തിരുവനന്തപുരം | സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം. ഇതേത്തുടര്‍ന്ന് ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കണ്ണൂരും കാസര്‍കോടും തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ചൊവ്വാഴ്ച കോഴിക്കോടും കണ്ണൂരും കാസര്‍കോടും ഓറഞ്ച് അലര്‍ട്ടാണ്. വരുംദിവസങ്ങളില്‍ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
Content Highlights: The India Meteorological Department has predicted heavy rainfall across central and northern districts of Kerala in the coming days. A yellow alert has been issued for six districts today including Thrissur, Malappuram, Kozhikode, Wayanad, Kannur, and Kasaragod. Furthermore, Kannur and Kasaragod are placed under an orange alert for Monday due to intensifying showers.




