Home rss national malayalam പുതിയ വാർത്ത വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനം; ടോമിന്‍ ജെ. തച്ചങ്കരി കുറ്റക്കാരന്‍

വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനം; ടോമിന്‍ ജെ. തച്ചങ്കരി കുറ്റക്കാരന്‍

5
0

Source :- SIRAJLIVE NEWS

കോട്ടയം | ഔദ്യോഗികപദവിയിലിരിക്കെ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ സംസ്ഥാന പോലീസ് ഉപ മേധാവിയായിരുന്ന ടോമിന്‍ ജെ. തച്ചങ്കരി കുറ്റക്കാരനാണെന്ന് കോട്ടയം വിജിലന്‍സ് കോടതി വിധിച്ചു. 2013ല്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയ കേസില്‍ ബുധനാഴ്ചയോടെ വിചാരണ പൂര്‍ത്തിയായിരുന്നു. സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതിയുത്തരവിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കോടതി നടപടി പൂര്‍ത്തിയാക്കിയത്.

സര്‍വീസിലിരിക്കെ വീടുകള്‍, ഫ്‌ളാറ്റുകള്‍, വസ്തുവകകള്‍ തുടങ്ങിയവ വരുമാനത്തിന് നിരക്കാത്തവിധം സമ്പാദിച്ചെന്നുകാട്ടി ബോബി കുരുവിള നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്തിയത്. സ്വത്തുവകകള്‍ കുടുംബ വിഹിതമായും ഇഷ്ടദാനമായും ലഭിച്ചതാണെന്നും കേസ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ടോമിന്‍ ജെ തച്ചങ്കരി നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍, കുറ്റപത്രം നിലനില്‍ക്കുമെന്ന് കണ്ടെത്തി കോടതി നേരത്തേ തള്ളിയിരുന്നു.

2003 ജനുവരിമുതല്‍ 2007 ജൂലായ് വരെയുള്ള ഔദ്യോഗികകാലയളവില്‍ 64.70 ലക്ഷം രൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഇത്രയും തുകയ്ക്കുള്ള ചെലവ് കണ്ടെത്തിയെങ്കിലും അതിനുള്ള വരവ് കാണിക്കാന്‍ തച്ചങ്കരിക്ക് കഴിഞ്ഞില്ല. പരിശോധനാ കാലയളവില്‍ 135.80 ശതമാനം സ്വത്ത് വരവില്‍ക്കവിഞ്ഞ് സമ്പാദിച്ചതായാണ് അന്വേഷണസംഘം കണ്ടെത്തിയത്. 2007-ല്‍ തച്ചങ്കരി ഡി ഐ ജിയായി സ്ഥാനക്കയറ്റം കിട്ടിയശേഷം ഡിവൈ എസ് പിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ തച്ചങ്കരി സംസ്ഥാന പോലീസ് ഉപമേധാവിയായി ഉയര്‍ന്നിരുന്നു.
ആഭ്യന്തരവകുപ്പ് മുന്‍ ജോ. സെക്രട്ടറിയെയടക്കം പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചു. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി, മുന്‍ അഡീഷണല്‍ ഡി ജി പി, ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥര്‍, തച്ചങ്കരിയുടെ സഹോദരി എന്നിവരെ പ്രതിഭാഗം സാക്ഷികളായി വിസ്തരിച്ചു.

കേസില്‍ ജൂണ്‍ 30-നുമുന്‍പായി വിധി പറയണമെന്ന് ഹൈക്കോടതി വിജിലന്‍സ് കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പിന്നീട് സെപ്റ്റംബര്‍ 30 വരെ നീട്ടിനല്‍കി. കേസിന്റെ വിചാരണയ്ക്കിടെ, ഔദ്യോഗികപദവയിലിരക്കെ ഉപയോഗിച്ചിരുന്ന മൂന്ന് നക്ഷത്രചിഹ്നം പതിച്ച ബോര്‍ഡുവെച്ച സ്വകാര്യകാറില്‍ കോട്ടയം വിജിലന്‍സ് കോടതിയില്‍ തച്ചങ്കരി എത്തിയത് വിവാദമായിരുന്നു.

കോട്ടയം എന്‍ക്വയറി കമ്മിഷണര്‍ ആന്‍ഡ് സ്‌പെഷ്യല്‍ ജഡ്ജ് (വിജിലന്‍സ്) കെ വി രജനീഷാണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷനുവേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ കെ ശ്രീകാന്താണ് ഹാജരാകുന്നത്.

Content Highlights:
The Kottayam Vigilance Court convicted former police officer Tomin J Thachankary in a disproportionate assets case. The probe found he accumulated 64.70 lakh rupees in illegal wealth between 2003 and 2007. The verdict follows a High Court directive to complete trial proceedings within the deadline.