Home rss national malayalam പുതിയ വാർത്ത വിജിലന്‍സ് റെയ്ഡ്: വൈക്കം സി ഐ ഷമീര്‍ഖാന്റെ വന്‍ കൈക്കൂലി ഇടപാടുകള്‍ പിടികൂടി

വിജിലന്‍സ് റെയ്ഡ്: വൈക്കം സി ഐ ഷമീര്‍ഖാന്റെ വന്‍ കൈക്കൂലി ഇടപാടുകള്‍ പിടികൂടി

7
0

Source :- SIRAJLIVE NEWS

കോട്ടയം | കോട്ടയം വൈക്കം സി ഐ ഷമീര്‍ഖാന്‍ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ് ഓഫീസില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ അസം സ്വദേശിയില്‍ നിന്നു രണ്ടരലക്ഷത്തിനടുത്ത് രൂപ കൈപ്പറ്റിയതായി കണ്ടെത്തി.

ടിപ്പര്‍, ടോറസ്, ലോറിക്കാരില്‍ നിന്നും മണ്ണ് മാഫിയകളില്‍ നിന്നും സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിവിധ കേസുകളിലെ പ്രതികളില്‍ നിന്നും സി ഐ ഷമീര്‍ ഖാന്‍ വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നേരിട്ടും യു പി ഐ ട്രാന്‍സാക്ഷന്‍ വഴിയും ഇദ്ദേഹം പണം വാങ്ങിയെന്നായിരുന്നു പരാതി.

വിജിലന്‍സ് നടത്തിയ പരിശോധനയില്‍ അസം സ്വദേശിയായ ജോഗട്ട് ഗൊഗോയ് എന്നയാളുടെ അക്കൗണ്ടില്‍ നിന്ന് 2,28,000 രൂപയോളം കൈക്കൂലി ഇനത്തില്‍ വാങ്ങിയതായി കണ്ടെത്തി. സി ഐയുടെ പക്കല്‍ നിന്ന് അനധികൃതമായി പണം പറ്റിയ മൊബൈല്‍ ഫോണും എ ടി എം കാര്‍ഡും കണ്ടെത്തി. വിജിലന്‍സ് പോലീസ് സൂപ്രണ്ട് ബിനുവിന്റെ നേതൃത്വത്തില്‍ ഡിവൈ എസ് പി പ്രദീപ് കുമാറും മറ്റ് ഇന്‍സ്പെക്ടര്‍മാരുമാണ് പരിശോധനയില്‍ പങ്കെടുത്തത്.

അസം സ്വദേശിയായ ഒരാളുടെ പേരില്‍ അക്കൗണ്ട് ആരംഭിച്ച് ഇതു വഴിയാണ് സി ഐ ഷമീര്‍ഖാന്‍ കൈക്കൂലി പണം വാങ്ങിയിരുന്നതെന്നാണ് പോലീസ് പറയുന്നത്. ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ഉപയോഗിച്ച് അക്കൗണ്ട് തുടങ്ങുകയും മറ്റൊരു വൈക്കം സ്വദേശിനിയുടെ ഫോണില്‍ യു പി ഐ അക്കൗണ്ട് സെറ്റ് ചെയ്താണ് പണം കൈപറ്റിയിരുന്നതെന്നുമാണ് വിവരം. അക്കൗണ്ട് തുടങ്ങിയ കനറാ ബാങ്കിലും ഇത് സംബന്ധിച്ച് പരിശോധനകള്‍ നടത്തിവരികയാണ്.

Content Highlights:
Vigilance officials raided the Vaikom police station and found CI Shameer Khan accepting bribes through digital accounts. Investigators discovered nearly 2.28 lakh rupees linked to an Assam native used for illegal transactions. Authorities seized mobile phones and ATM cards from the officer during the raid.