Home rss national malayalam പുതിയ വാർത്ത വിദേശത്തുനിന്ന് തൊഴിലാളികളെ നിയമിക്കാം; യു എ ഇയില്‍ പുതിയ ഡിജിറ്റല്‍ വര്‍ക്ക് പെര്‍മിറ്റ് സംവിധാനം

വിദേശത്തുനിന്ന് തൊഴിലാളികളെ നിയമിക്കാം; യു എ ഇയില്‍ പുതിയ ഡിജിറ്റല്‍ വര്‍ക്ക് പെര്‍മിറ്റ് സംവിധാനം

5
0

Source :- SIRAJLIVE NEWS

ദുബൈ | യു എ ഇയിലെ സ്ഥാപനങ്ങള്‍ക്ക് വിദേശത്തുനിന്ന് തൊഴിലാളികളെ നേരിട്ട് നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ പുതിയ ഡിജിറ്റല്‍ വര്‍ക്ക് പെര്‍മിറ്റ് സംവിധാനവുമായി മാനവവിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം. മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് രാജ്യത്തിന് പുറത്തുള്ള ജീവനക്കാരെ നിയമിക്കുന്നതിനായി വിവരങ്ങളും രേഖകളും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി സമര്‍പ്പിച്ച് അതിവേഗം അനുമതി നേടാനാകും.

യു എ ഇ തൊഴില്‍ നിയമപ്രകാരം വിദേശത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള മുഴുവന്‍ റിക്രൂട്ട്മെന്റ് ചെലവുകളും തൊഴിലുടമ തന്നെയാണ് വഹിക്കേണ്ടതെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു. തൊഴിലാളിയുടെ നാട്ടില്‍നിന്നുള്ള നിയമനച്ചെലവുകള്‍ക്ക് പുറമെ വിസ, ഔദ്യോഗിക തൊഴില്‍ ഫീസുകള്‍, ഇന്‍ഷ്വറന്‍സ്, നിയമപരമായ സാമ്പത്തിക ഗ്യാരണ്ടികള്‍ എന്നിവയെല്ലാം കമ്പനിയുടെ പൂര്‍ണ ഉത്തരവാദിത്തമാണ്. തൊഴിലാളികളില്‍ നിന്ന് യാതൊരുവിധ ഫീസും ഈടാക്കാന്‍ പാടില്ല.

പുതിയ സേവനം തൊഴിലാളികള്‍ക്ക് നേരിട്ട് പെര്‍മിറ്റിനായി അപേക്ഷിക്കാനുള്ളതല്ലെന്നും മറിച്ച് വിദേശത്തുനിന്ന് ജീവനക്കാരെ എത്തിക്കാന്‍ ആഗ്രഹിക്കുന്ന യു എ ഇയിലെ ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്കായുള്ള ഏകീകൃത ഡിജിറ്റല്‍ സേവനമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്ന് പുതിയ ജീവനക്കാരെ യു എ ഇയിലേക്ക് കൊണ്ടുവരുന്ന കമ്പനികള്‍ക്ക് കാലതാമസമില്ലാതെ സുതാര്യമായി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം സഹായകമാകും.

Content Highlights:
The UAE has introduced a new digital work permit system to streamline the recruitment of foreign workers. This initiative by the Ministry of Human Resources and Emiratisation simplifies hiring processes online. It enhances transparency and efficiency for international employers and job seekers.