Home rss business malayalam വിദേശ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; അറസ്റ്റിലായ പാർവതി മായ ഷാജിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ...

വിദേശ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; അറസ്റ്റിലായ പാർവതി മായ ഷാജിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പരാതികൾ

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

വിദേശത്ത് ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെന്ന കേസിൽ അറസ്റ്റിലായ പാർവതി മായ ഷാജിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പരാതികളുണ്ടെന്ന് പൊലീസ്. സമാന തട്ടിപ്പുകളുമായി ബന്ധപ്പെട്ട് പല പൊലീസ് സ്റ്റേഷനുകളിലും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ലുക്കൗട്ട് നോട്ടീസ് നിലനിൽക്കുന്നതിനിടെ വിദേശത്തുനിന്ന് തിരുവനന്തപുരത്തെത്തിയ പാർവതി മായ ഷാജിയെ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. ഇടപ്പള്ളിയിലെ ആംസ്റ്റർ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ്, പാലാരിവട്ടത്തെ ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസീസ് എന്നീ സ്ഥാപനങ്ങൾ വഴി അർമേനിയയിലേക്കും പോളണ്ടിലേക്കും ജോലി വിസ വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്.

അറസ്റ്റിന് പിന്നാലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ മാത്രം 25-ലധികം പരാതിക്കാർ എത്തി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ളവരാണ് പരാതിക്കാരിൽ ഭൂരിഭാഗവും. കോഴിക്കോട്, തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിലും പ്രതിക്കെതിരെ കേസുകളുണ്ടെന്ന വിവരത്തെ തുടർന്ന് വ്യാപക സാമ്പത്തിക തട്ടിപ്പാണ് നടന്നതെന്ന് പൊലീസ് സംശയിക്കുന്നു.

2023 മുതൽ കാനഡയിലും യൂറോപ്യൻ രാജ്യങ്ങളിലുമുള്ള ജോലി വാഗ്ദാനം ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യം നൽകി ആളുകളെ ആകർഷിച്ചിരുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പരാതിക്കാരെ ഭീഷണിപ്പെടുത്തി മൗനം പാലിക്കാൻ നിർബന്ധിച്ചിരുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

കേസിൽ പാർവതി മായ ഷാജിക്കൊപ്പം ഭർത്താവ് അനീഷ് മേനോൻ, മാനേജർമാരായ അഭിജിത്, അജു കെ. മാത്യു, വിഷ്ണു വിജയൻ, ഷാജി എന്നിവരും പ്രതികളാണ്. ഇവരെ ഉടൻ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അനീഷ് മേനോൻ നിലവിൽ ദുബായിലാണെന്നാണ് ലഭിക്കുന്ന വിവരം. വിവിധ സാമ്പത്തിക തട്ടിപ്പ്, മണി ചെയിൻ കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.