Home rss national malayalam പുതിയ വാർത്ത വിദ്യാർഥി കാലത്തെ സമയം ഇരട്ടിമൂല്യമുള്ളത് – കാന്തപുരം ഉസ്താദ്

വിദ്യാർഥി കാലത്തെ സമയം ഇരട്ടിമൂല്യമുള്ളത് – കാന്തപുരം ഉസ്താദ്

5
0

Source :- SIRAJLIVE NEWS

കാരന്തൂർ| വിദ്യാർഥി ജീവിതകാലത്ത് സമയത്തിന് ഇരട്ടി മൂല്യമുണ്ടെന്നും സാധാരണ ജീവിതത്തേക്കാൾ ഈ വേളയിൽ സമയം കൃത്യമായി ഉപയോഗപ്പെടുത്താൻ വിദ്യാർഥികൾ ഉത്സാഹിക്കേണ്ടതുണ്ടെന്നും മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ.

മർകസ് കർണാടക സ്റ്റുഡന്റസ് ഓർഗനൈസേഷൻന്റെ വാർഷിക ലിറ്റററി ഫെസ്റ്റിവൽ ഇസ്ദിഹാറിന്റെ കലാ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമയം കൃത്യമായി ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഖുർആൻ ഊന്നിപ്പറയുന്നുണ്ട്. അറിവ് നേടാനും പ്രചരിപ്പിക്കാനുമാനാണ് വിദ്യാർഥികൾ സമയം വിനിയോഗിക്കേണ്ടത് – കാന്തപുരം ഉസ്താദ് പറഞ്ഞു.

മർകസ് കാമിൽ ഇജ്തിമ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കെ എസ് ഒ ഡയറക്ടർ വിപിഎം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. ജിഎം അഹ്‌മദ്‌ കാമിൽ സഖാഫി, അബ്ദുൽ ലത്വീഫ് ഹാജി ആശംസകൾ നേർന്നു. മീലാദുന്നബി ആഘോഷങ്ങളുടെ ഭാഗമായി കെ എസ് ഒ കർണാടകയിൽ നടത്തിയ ‘ഖലമുന്നബി’ സംസ്ഥാന തല ഉപന്യാസ മത്സരത്തിന്റെ അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു.

 70 ലധികം ഇനം മത്സരങ്ങളിൽ ഇorgരുന്നോറോളം വിദ്യാർഥികളാണ് മൂന്നുദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ മാറ്റുരക്കുന്നത്. ഫെസ്റ്റിവലിന്റെ ഭാഗമായ തീം ടോക്കിൽ കന്നഡ ഡവലപ്മെന്റ് അതോറിറ്റി ചെയർമാൻ ഡോ. പുരുഷോത്തമ ബിലിമാലെ കഴിഞ്ഞ വാരം പങ്കെടുത്തിരുന്നു.

ജാമിഅ മുദരിസുമാരായ അബ്ദുല്ല സഖാഫി മലയമ്മ, ബഷീർ സഖാഫി കൈപ്പുറം, ആബിദ് സഖാഫി, ഉമർ സഖാഫി, ശുഐബ് സഖാഫി സംബന്ധിച്ചു.  ഇസ്ദിഹാർ കൺവീനർ ഹാഫിള് സുഹൈൽ ബുദോളി സ്വാഗതവും മുശറഫ് കില്ലൂർ നന്ദിയും പറഞ്ഞു.

Content Highlights: Markaz General Secretary Kanthapuram AP Aboobacker Musliyar inaugurated the KSO Izdihar literary fest. He stressed that students must utilize time effectively to gain and share knowledge, as highlighted in the Quran. The event also featured awards for state-level competitions.