Home rss national malayalam പുതിയ വാർത്ത വിഴിഞ്ഞത്ത് സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി; ചടങ്ങ് ബഹിഷ്കരിച്ച് കേന്ദ്രമന്ത്രിയും പ്രതിപക്ഷ നേതാവും

വിഴിഞ്ഞത്ത് സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി; ചടങ്ങ് ബഹിഷ്കരിച്ച് കേന്ദ്രമന്ത്രിയും പ്രതിപക്ഷ നേതാവും

6
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി വി.ഡി. സതീശന്‍ തുടക്കം കുറിച്ചു. രാവിലെ 11 മണിയോടെയായിരുന്നു ഉദ്ഘാടനം. എന്നാല്‍ ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍, തിരുവനന്തപുരം മേയര്‍, ബിജെപി നേതാക്കള്‍, പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള ഇടത് നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തില്ല.

കേരളത്തിന്റെ വികസന ചരിത്രത്തിലെ സുപ്രധാന ദിവസമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിലേക്ക് കേരളത്തിന്റെ വികസന കവാടമാണ് വിഴിഞ്ഞത്തിലൂടെ തുറന്നതെന്നും തുറമുഖത്തെ കേരളത്തിന്റെ വികസനത്തിന് എങ്ങനെ പ്രയോജനപ്പെടുത്താമെന്നതാണ് ഇനി മുന്നിലുള്ള വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ആദ്യ ഓട്ടോമേറ്റഡ് സിസ്റ്റം റോഡ് റെയില്‍ കണക്ടിവിറ്റി വൈകിപ്പോയി. കഴിഞ്ഞ പത്ത് വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമായിരുന്നു. പക്ഷേ വൈകിയിട്ടില്ല.റിംഗ് റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതിന് പണം വകയിരുത്തിയത് പുതിയ സര്‍ക്കാരാണ് വേഗത്തില്‍ സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോജിസ്റ്റിക്‌സ് പാര്‍ക്ക് ഉള്‍പ്പെടെയുള്ള അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുമെന്നും വ്യക്തമാക്കി.

കേരളത്തില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ വിഴിഞ്ഞം വഴി കയറ്റുമതി ചെയ്യാന്‍ കഴിയുമെന്നും സ്വകാര്യ നിക്ഷേപത്തിനായുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പോര്‍ട്ട് സിറ്റി, മിഷന്‍ സമുദ്ര തുടങ്ങിയ പദ്ധതികള്‍ സര്‍വകലാശാലകളുമായി സഹകരിച്ച് നടപ്പാക്കുമെന്നും വിഴിഞ്ഞത്ത് കണ്‍സള്‍ട്ടന്‍സി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights:
Chief Minister VD Satheesan officially launched full commercial EXIM operations at Vizhinjam International Seaport. He highlighted the project as a major milestone for Kerala’s growth and trade. Union Minister Sarbananda Sonowal and several opposition leaders were absent from the inaugural event.