Home rss national malayalam പുതിയ വാർത്ത വിവാദ പരാമര്‍ശം; സണ്ണി എം കപിക്കാടിനെതിരേ കേസെടുക്കണമെന്ന് ശബരിമല അയ്യപ്പ സേവാ സമാജം

വിവാദ പരാമര്‍ശം; സണ്ണി എം കപിക്കാടിനെതിരേ കേസെടുക്കണമെന്ന് ശബരിമല അയ്യപ്പ സേവാ സമാജം

5
0

Source :- SIRAJLIVE NEWS

പത്തനംതിട്ട | അയ്യപ്പസ്വാമിയെയും മാളികപ്പുറത്തമ്മയെയും കുറിച്ച് അപകീര്‍ത്തികരവും ലൈംഗിക ചുവയുള്ളതുമായ പരാമര്‍ശങ്ങള്‍ നടത്തിയ സണ്ണി എം കപിക്കാടിനെതിരേ കേസെടുക്കണമെന്ന ആവശ്യവുമായി ശബരിമല അയ്യപ്പ സേവാ സമാജം. ആവശ്യമുന്നയിച്ച് സമാജത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജയന്‍ ചെറുവള്ളില്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി സമര്‍പ്പിച്ചു.

ദളിത് ചിന്തകനും, എഴുത്തുകാരനും, സാമൂഹിക പ്രവര്‍ത്തകനുമായ സണ്ണി എം കപിക്കാട് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടന്ന പൊതുപരിപാടിയില്‍ അയ്യപ്പസ്വാമിക്കും മാളികപ്പുറത്തമ്മക്കുമെതിരെ അപകീര്‍ത്തികരവും ലൈംഗിക ചുവയുള്ളതുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ആരോപണം. ഭക്തജനങ്ങളുടെ മതവികാരം വ്രണപ്പെടുത്താനും സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവും ശത്രുതയും സൃഷ്ടിക്കാനും മനപ്പൂര്‍വം നടത്തിയ ശ്രമമാണിതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബുദ്ധിജീവി ചര്‍ച്ചകളുടെയോ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയോ മറവില്‍ ദൈവങ്ങളെ അപമാനിക്കുന്നതും വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നതും അംഗീകരിക്കാനാകില്ല. പൊതുസമാധാനത്തിനും സാമുദായിക സൗഹാര്‍ദത്തിനും ഭീഷണിയുയര്‍ത്തുന്ന ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും നിഷ്പക്ഷമായ അന്വേഷണം നടത്തി കര്‍ശന നിയമനടപടികള്‍ ഉറപ്പാക്കണമെന്നും ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന അധ്യക്ഷന്‍ ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി അഡ്വ. ജയന്‍ ചെറുവള്ളില്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Content Highlights:
Sabarimala Ayyappa Seva Samajam has demanded strict legal action and a police case against activist Sunny M Kapikkad over his controversial statements regarding Sabarimala. The organization alleged that the remarks hurt religious sentiments and urged authorities to take immediate measures.