Home rss national malayalam പുതിയ വാർത്ത വിവാഹത്തിന് ഭക്ഷണമെത്തിക്കാതെ കബളിപ്പിച്ചു; കോട്ടയത്ത് കാറ്ററിംഗ് സര്‍വീസ് ഉടമ പിടിയില്‍

വിവാഹത്തിന് ഭക്ഷണമെത്തിക്കാതെ കബളിപ്പിച്ചു; കോട്ടയത്ത് കാറ്ററിംഗ് സര്‍വീസ് ഉടമ പിടിയില്‍

6
0

Source :- SIRAJLIVE NEWS

കോട്ടയം |  വിവാഹത്തിന് ഭക്ഷണമെത്തിച്ചില്ലെന്ന പരാതിയില്‍ കാറ്ററിംഗ് ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗ് ഈവന്റ്‌സ് ഉടമ വിഷ്ണു മോഹന്‍ ആണ് പിടിയിലായത്. മൂന്നോളം വിവാഹ ചടങ്ങുകളില്‍ ഭക്ഷണം എത്തിക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയശേഷം കാറ്ററിംഗ് സര്‍വീസുകാര്‍ മുങ്ങിയതായിട്ടാണ് പരാതി ഉയര്‍ന്നത്. കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗ് സര്‍വീസിനെതിരെയാണ് പോലീസില്‍ പരാതി.മുണ്ടക്കയം ചോറ്റിയിലും കോട്ടയം കഞ്ഞിക്കുഴിയിലും എറണാകുളത്ത് പെരുമ്പാവൂരും നടന്ന വിവാങ്ങള്‍ക്കാണ് ഭക്ഷണം മുടങ്ങിയത്. ഈ മൂന്നിടത്തും ഭക്ഷണം എത്തിക്കാമെന്ന് ഏറ്റത് കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗ് സര്‍വീസ് ആയിരുന്നു.

ഓണ്‍ലൈന്‍ വഴിയാണ് രണ്ട് വീട്ടുകാര്‍ ഉദയം കാറ്ററിംഗ് സര്‍വീസിനെ സംബന്ധിച്ച് അറിഞ്ഞത്. കാറ്ററിംഗ് നടത്തിപ്പുകാരനായ വിഷ്ണുവിന് മുന്‍കൂറായി ഒരു ലക്ഷം രൂപയും നല്‍കി. പെരുമ്പാവൂര്‍ സ്വദേശികളില്‍ നിന്നും മൂന്ന് ലക്ഷത്തിലധികം രൂപയും വാങ്ങി

കല്യാണ ചടങ്ങുകള്‍ കഴിഞ്ഞിട്ടും ഭക്ഷണം എത്താതിരുന്നതോടെയാണ് കബളിപ്പിക്കപ്പെട്ട വിവരം വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം എത്തിച്ചാണ് അതിഥികള്‍ക്ക് കൊടുത്തത്. രണ്ട് വീട്ടുകാരും പോലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പെരുമ്പാവൂര്‍ സ്വദേശികളും സമാനമായ സംഭവത്തില്‍ പരാതിയുമായി രംഗത്തെത്തിയത്.

കഞ്ഞിക്കുഴിയിലെ പരാതിയില്‍ കോട്ടയം ഈസ്റ്റ് പൊലിസും ചോറ്റിയിലെ പരാതിയില്‍ മുണ്ടക്കയം പോലിസുമാണ് അന്വേഷിക്കുന്നത്.

Content Highlights: Kottayam police arrested Vishnu Mohan, owner of Udayam Catering Events, after he failed to deliver food at three wedding venues despite receiving advance payments. The victims had booked the service online and were forced to buy hotel food for guests. Complaints were filed in multiple stations.