Home BUSINESS NEWS MALYALAM വീണ്ടും ചട്ടവിരുദ്ധ നിയമനം, കേരള സർവകലാശാലയിൽ സ്വന്തം നിലയ്ക്ക് സ്റ്റാൻഡിങ് കൗൺസിലിനെ നിയമിച്ച് വിസി

വീണ്ടും ചട്ടവിരുദ്ധ നിയമനം, കേരള സർവകലാശാലയിൽ സ്വന്തം നിലയ്ക്ക് സ്റ്റാൻഡിങ് കൗൺസിലിനെ നിയമിച്ച് വിസി

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

കേരള സർവകലാശാലയിൽ വീണ്ടും വിസി യുടെ ചട്ടവിരുദ്ധ ഇടപെടൽ. സ്വന്തം നിലയ്ക്ക് സ്റ്റാൻഡിങ് കൗൺസിലിനെ വിസി നിയമിച്ചിരിക്കുകയാണ്. അഡ്വ. ഗിരിജാ ഗോപാലിനെയാണ് നിയമിച്ചത്. നേരത്തെ സിൻഡിക്കേറ്റിനെതിരായ കേസിൽ വിസിക്ക് വേണ്ടി ഹാജരായ അഭിഭാഷകയാണ്.ചട്ടപ്രകാരം നിയമനം നടത്തേണ്ടത് സിൻഡിക്കേറ്റായിരുന്നു. നിയമനം നടത്തിയ വിവരം ഹൈക്കോടതി രജിസ്ട്രാറെയും അറിയിക്കണം. ഇതെല്ലാം അവഗണിച്ചാണ് മോഹനൻ കുന്നുമ്മലിൻ്റെ തീരുമാനം.

ബോർഡ് ഓഫ് സ്റ്റഡീസിലgx സ്വന്തം നിലയ്ക്ക് നിയമനം നടത്താൻ മോഹനൻ കുന്നുമ്മൽ നീക്കം നടത്തിയത് വൻ വിവാദത്തിലായിരുന്നു. സിൻഡിക്കേറ്റിനെ ഒഴിവാക്കി വൈസ് ചാൻസലർ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ചട്ട പ്രകാരം സിൻഡിക്കേറ്റാണ് പഠന ബോർഡുകളിലേക്ക് നിയമനം നടത്തേണ്ടത്.