Source :- SIRAJLIVE NEWS
കണ്ണൂര്‍ | സംസ്ഥാനത്ത് വീണ്ടും ചികിത്സാ പിഴവ് പരാതി. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്കെത്തിയ രോഗി മരിച്ചു. ഇരിട്ടി വള്ളിത്തോട് സ്വദേശി ഫാത്വിമയാണ് മരിച്ചത്.
ഹൃദയ വാല്‍വ് ശസ്ത്രക്രിയക്കാണ് ഫാത്വിമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. രാവിലെ ഒമ്പതിന് ശസ്ത്രക്രിയക്കായി മുറിയിലേക്ക് കൊണ്ടുപോയി. പിന്നീട് ഒരു വിവരവുമുണ്ടായില്ലെന്നും രാത്രിയോടെ മരിച്ചതായി അറിയിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
ആശുപത്രിയില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തുണ്ട്.
Content Highlights:
A allegation of medical negligence has surfaced at Pariyaram Medical College Hospital in Kannur following the death of a patient who underwent surgery. Relatives of the deceased have filed a complaint alleging serious lapses by the hospital authorities. Investigation into the incident is ongoing.



