Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പവർകട്ട് ഒറ്റയടിക്ക് അവസാനിപ്പിക്കാൻ കഴിയില്ലെന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യമാണെന്നും മന്ത്രി പറഞ്ഞു.
കർണാടക വൈദ്യുതി മന്ത്രിയുമായി സംസാരിച്ചിരുന്നുവെന്നും അവിടെനിന്നും അധിക വൈദ്യുതി ലഭ്യമാക്കാൻ കഴിയില്ലെന്ന് അറിയിച്ചതായും സണ്ണി ജോസഫ് വ്യക്തമാക്കി. വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആണവനിലയങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഒറ്റയ്ക്ക് എടുക്കേണ്ടതല്ലെന്നും ഇക്കാര്യത്തിൽ ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
അതേസമയം, മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെയും മന്ത്രി ന്യായീകരിച്ചു. പത്രങ്ങളിൽ വന്ന വിവരങ്ങൾ മാത്രമാണ് തനിക്ക് അറിയുന്നതെന്നും യാത്രയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര സാഹചര്യം ഉണ്ടായതിനാലാണ് ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തെ ഉണ്ടായിരുന്ന ഹെലികോപ്റ്ററിന്റെ കരാർ അവസാനിച്ച കാര്യം എല്ലാവർക്കും അറിയാവുന്നതാണെന്നും പുതിയ യാത്ര സംബന്ധിച്ച് മുഖ്യമന്ത്രിയുമായി താൻ സംസാരിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

