Home rss national malayalam പുതിയ വാർത്ത വൈദ്യുതി പ്രതിസന്ധി; മുഖ്യമന്ത്രി വിളിച്ച നിര്‍ണായക വിശാല യോഗം ഇന്ന്

വൈദ്യുതി പ്രതിസന്ധി; മുഖ്യമന്ത്രി വിളിച്ച നിര്‍ണായക വിശാല യോഗം ഇന്ന്

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | ഒക്ടോബര്‍ മുതല്‍ കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള സുപ്രധാന യോഗം ഇന്ന്. നിര്‍ണായക വിശാല യോഗം മുഖ്യമന്ത്രി വി ഡി സതീശന്‍ നേരിട്ടാണു വിളിച്ചു ചേര്‍ക്കുന്നത്. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ദീര്‍ഘകാല കരാറുകള്‍ വേണമോയെന്നടക്കം യോഗം ആലോചിക്കും.

ഈ മാസത്തെ പ്രതിസന്ധി മറികടക്കാന്‍ സ്വകാര്യ കമ്പനിയില്‍ നിന്ന് യൂണിറ്റിന് 11 രൂപയ്ക്ക് 200 മെഗാവാട്ട് വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. റഗുലേറ്ററി കമ്മീഷന്റെ അനുമതിക്ക് മുമ്പേയാണ് വൈദ്യുതി വാങ്ങാനുള്ള ശ്രമം. പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് അടിയന്തിര നടപടി.

ഒരാഴ്ചയ്ക്കുള്ളില്‍ കാര്യങ്ങള്‍ നിയന്ത്രണത്തിലാകുമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച പറഞ്ഞെങ്കിലും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുകയാണ്. സര്‍ക്കാരിന് കനത്ത തിരിച്ചടിയായ വൈദ്യുതി പ്രതിസന്ധിയില്‍ മുന്‍ സര്‍ക്കാരിനെ പഴിക്കുന്നതു മുഖ്യമന്ത്രി ഇന്നലെയും അവര്‍ത്തിച്ചു. യു ഡി എഫ് കാലത്തെ ദീര്‍ഘ കരാര്‍ നഷ്ടമുണ്ടാക്കിയെന്ന വിജിലന്‍സ് കണ്ടെത്തല്‍ പുറത്തുവന്നെങ്കിലും 465 മെഗാവാട്ടിന്റെ കരാര്‍ ഇടതു സര്‍ക്കാരിന്റെ കാലത്ത് റദ്ദാക്കിയത് തെറ്റായിപ്പോയെന്ന് വിമര്‍ശനം തുടരുകയാണ്. ഇപ്പോള്‍ ഇന്ത്യയില്‍ എല്ലായിടത്തും പവര്‍ കട്ടുണ്ടെന്നും പുറത്ത് നിന്ന് വൈദ്യുതി കിട്ടാനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: Kerala Chief Minister VD Satheesan convened a crucial high-level meeting to resolve the ongoing electricity crisis starting October. The government approved buying 200 MW of power from a private company at 11 rupees per unit. Long-term power purchase agreements are also under discussion