Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

‘വോട്ട് ചോരി’ ആരോപണത്തിൽ പാർട്ടിക്കുള്ളിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ ഗാന്ധി. ഒരു വിഭാഗം മുതിർന്ന നേതാക്കൾ പിന്തുണച്ചില്ലെന്നും, പ്രതിഷേധത്തിന് പകരം വിഷയം വിശകലനം ചെയ്യുന്നതിൽ മാത്രമാണ് പാർട്ടി ശ്രദ്ധിച്ചതെന്നും അദ്ദേഹം വിമർശിച്ചു.
താൻ നേരത്തെ ഉന്നയിച്ച കാര്യങ്ങൾ നേതാക്കൾക്ക് ബോധ്യപ്പെടാൻ രണ്ട് വർഷമെടുത്തെന്നും പ്രവർത്തനം ഇത്തരത്തിൽ മുന്നോട്ടുപോകുന്നത് ശരിയല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പാർട്ടി ഉന്നയിക്കുന്ന ആരോപണങ്ങളിൽ നേതാക്കൾക്ക് വിശ്വാസമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിന്റെ ഭാഗമായി നേതാക്കളുടെ സമൂഹമാധ്യമ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ കോൺഗ്രസ് നീക്കം നടത്തുന്നതായാണ് വിവരം. നേതാക്കളുടെ പോസ്റ്റുകളും പ്രതികരണങ്ങളും, രാഹുൽ ഗാന്ധിയുടെ പോസ്റ്റുകൾ ആരൊക്കെ പങ്കുവെക്കുന്നു എന്നതും നിരീക്ഷിക്കുമെന്നാണ് റിപ്പോർട്ട്.
വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ച് പ്രതിഷേധ പരിപാടികൾ ശക്തമാക്കുന്നതും ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതും ഇംപീച്ച്മെന്റ് നോട്ടീസിലെ തുടർനടപടികളും പ്രവർത്തക സമിതി യോഗം ചർച്ച ചെയ്തു.

