Home rss national malayalam പുതിയ വാർത്ത ശാരീരിക ശേഷിക്കുറവ് ഭാര്യക്ക് ജീവനാംശം നൽകാതിരിക്കാൻ കാരണമല്ലെന്ന് ഹൈക്കോടതി

ശാരീരിക ശേഷിക്കുറവ് ഭാര്യക്ക് ജീവനാംശം നൽകാതിരിക്കാൻ കാരണമല്ലെന്ന് ഹൈക്കോടതി

5
0

Source :- SIRAJLIVE NEWS

കൊച്ചി | ശാരീരിക ശേഷിക്കുറവുണ്ടെന്ന കാരണം പറഞ്ഞ് ഭാര്യക്ക് ജീവനാംശം നൽകുന്നതിൽ നിന്ന് ഭർത്താവിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ഹൈക്കോടതി. വിവാഹബന്ധം നിലനിൽക്കുന്നിടത്തോളം ഭാര്യയുടെ ദൈനംദിന ജീവിതച്ചെലവുകളും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പാക്കാൻ ഭർത്താവിന് നിയമപരമായ ബാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ക്രിമിനൽ നടപടിക്രമത്തിലെ 125ാം വകുപ്പ് പ്രകാരം ജീവനാംശം നൽകുന്നത് ഭാര്യയുടെ ജീവിതമാർഗം ഉറപ്പാക്കാനുള്ള സാമൂഹികനീതിയുടെ ഭാഗമാണ്. ആരോഗ്യമുള്ള ഏതൊരു പുരുഷനും തന്റെ കുടുംബത്തെയും ഭാര്യയെയും സംരക്ഷിക്കാനുള്ള അടിസ്ഥാന ബാധ്യതയുണ്ട്. വരുമാനമാർഗമില്ലാത്ത ഭാര്യക്ക് ആവശ്യമായ തുക നൽകാൻ ഭർത്താവ് ബാധ്യസ്ഥനാണ്.
തനിക്ക് ദാമ്പത്യപരമായ കടമകൾ നിറവേറ്റാൻ കഴിയുന്നില്ലെന്നും അതിനാൽ ഭാര്യക്ക് ജീവനാംശം നൽകാൻ ബാധ്യതയില്ലെന്നും കാണിച്ച് ഭർത്താവ് സമർപ്പിച്ച ഹരജി തള്ളിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. കുടുംബകോടതി വിധിക്കെതിരെയാണ് ഹരജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.

Content Highlights: The Kerala High Court ruled that physical disability cannot be used by a husband to evade paying maintenance to his wife. The court highlighted that under Section 125 CrPC, providing financial security to the wife is a basic legal duty. It dismissed the husband’s plea against the family court.