Home rss national malayalam പുതിയ വാർത്ത ഷുഹൈബ് വധക്കേസ്; വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തള്ളി സുപ്രീംകോടതി

ഷുഹൈബ് വധക്കേസ്; വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തള്ളി സുപ്രീംകോടതി

6
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി| യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എസ് പി ഷുഹൈബ് വധക്കേസിലെ വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തള്ളി സുപ്രീംകോടതി. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ള പ്രതികളുടെ ഹരജിയാണ് കോടതി തള്ളിയത്. ജസ്റ്റിസ് കെ വി വിശ്വനാഥന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. ഷുഹൈബ് വധക്കേസിലെ വിചാരണ വൈകിപ്പിക്കാനുള്ള നീക്കം എന്ന സര്‍ക്കാര്‍ വാദം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.

2018ഫെബ്രുവരിയില്‍ 12ന് രാത്രി ചായക്കടയില്‍ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോഴാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. മൂന്നുതവണ ബോംബെറിഞ്ഞാണ് അക്രമം നടത്തിയത്. സംഭവത്തില്‍ സുഹൃത്തുക്കളായ കീഴൂര്‍ റിയാസ് മന്‍സിലില്‍ റിയാസ്, നൗഷാദ്, ഇസ്മയില്‍, മൊയ്തീന്‍ എന്നിവര്‍ക്കും പരിക്കേറ്റു.

സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ തില്ലങ്കേരി ലക്ഷ്മി നിലയത്തില്‍ എംവി ആകാശ് എന്ന ആകാശ് തില്ലങ്കേരി, പഴയപുരയില്‍ രജില്‍ രാജ്, കൃഷ്ണ നിവാസില്‍ ദീപ്ചന്ദ്, തയ്യുള്ളതില്‍ ടി.കെ അസ്‌കര്‍, മുട്ടില്‍വീട്ടില്‍ കെ. അഖില്‍, പുതിയപുരയില്‍ പി.പി അന്‍വര്‍ സാദത്ത്, നിലാവില്‍ സി. നിജില്‍, പി.കെ അഭിനാഷ്, എ. ജിതിന്‍, സാജ് നിവാസില്‍ കെ. സഞ്ജയ്, രജത് നിവാസില്‍ കെ. രജത്ത്, കെ.വി സംഗീത്, കെ. ബൈജു, കെ.പി പ്രശാന്ത്, എ.പി സനീഷ്, മുട്ടില്‍ എ.കെ സുബിന്‍, കേളോത്ത് വി. പ്രജിത്ത് എന്നിവരാണ് കേസിലെ പ്രതികള്‍.

Content Highlights:
The Supreme Court dismissed the petition filed by Akash Thillankeri and other accused seeking a transfer of the trial court in the Shuhaib murder case. A bench led by Justice KV Viswanathan accepted the state’s argument that the plea aimed to delay trial. Shuhaib was killed in February 2018.