Home rss national malayalam പുതിയ വാർത്ത സംസ്ഥാനത്ത് വീണ്ടും മഴക്ക് സാധ്യത; മറ്റന്നാള്‍ മുതല്‍ വിവിധ ജില്ലകളില്‍ മഞ്ഞ ജാഗ്രത

സംസ്ഥാനത്ത് വീണ്ടും മഴക്ക് സാധ്യത; മറ്റന്നാള്‍ മുതല്‍ വിവിധ ജില്ലകളില്‍ മഞ്ഞ ജാഗ്രത

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | സംസ്ഥാനത്ത് വീണ്ടും മഴക്ക് സാധ്യത പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്. തിങ്കളാഴ്ച മുതല്‍ ഒറ്റപ്പെട്ട മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.

മറ്റന്നാള്‍ മുതല്‍ വിവിധ ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച പാലക്കാട്, ഇടുക്കി, പത്തനംതിട്ട, ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, മലപ്പുറം, ബുധനാഴ്ച കണ്ണൂര്‍, വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലാണ് ജാഗ്രതാ മുന്നറിയിപ്പ്.

അതേസമയം, സംസ്ഥാനത്ത് സാധാരണയേക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഉയര്‍ന്ന ചൂട് സൂര്യഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയവക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പകല്‍ 11 മുതല്‍ മൂന്ന് വരെയുള്ള സമയത്ത് തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കാനും നിര്‍ദേശമുണ്ട്.

Content Highlights:
Kerala is expected to experience heavy rainfall again starting from the day after tomorrow. The India Meteorological Department has issued a yellow alert for multiple districts across the state. Residents in vulnerable areas are advised to stay vigilant and follow safety guidelines.