Home rss national malayalam പുതിയ വാർത്ത സഊദിയിലെ ഉഷ്ണമേഖലാ പഴങ്ങളുടെ കലവറയായി ജിസാന്‍; പ്രതിവര്‍ഷം 65,000 ടണ്‍ മാമ്പഴ ഉത്പാദനം

സഊദിയിലെ ഉഷ്ണമേഖലാ പഴങ്ങളുടെ കലവറയായി ജിസാന്‍; പ്രതിവര്‍ഷം 65,000 ടണ്‍ മാമ്പഴ ഉത്പാദനം

6
0

Source :- SIRAJLIVE NEWS

ജിസാന്‍ |  സഊദി അറേബ്യയുടെ ഉഷ്ണമേഖലാ പഴ ഉല്‍പാദനത്തിന്റെ പ്രധാന കേന്ദ്രമായി ജിസാന്‍ പ്രവിശ്യ സ്ഥാനം ഉറപ്പിച്ചു. അനുകൂലമായ കാലാവസ്ഥയും ഫലഭൂയിഷ്ഠമായ മണ്ണും കാരണം മാമ്പഴം, വാഴപ്പഴം, പപ്പായ എന്നിവയുടെ കൃഷിയില്‍ വലിയ മുന്നേറ്റമാണ് ഈ പ്രദേശം കൈവരിക്കുന്നത്. സഊദി ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങള്‍ക്കും വിഷന്‍ 2030-നും വലിയ പിന്തുണയേകുന്നതാണ് ജിസാനിലെ ഈ ഹരിത വിപ്ലവം.

ഒരു ദശലക്ഷത്തിലധികം (10 ലക്ഷം) മാമ്പഴ മരങ്ങളുള്ള ജിസാനില്‍ നിന്ന് പ്രതിവര്‍ഷം ഏകദേശം 65,000 ടണ്‍ മാമ്പഴമാണ് ഉത്പാദിപ്പിക്കുന്നത്. സഊദി അറേബ്യയുടെ മൊത്തം മാമ്പഴ ഉത്പാദനത്തിന്റെ 60 ശതമാനവും ജിസാനില്‍ നിന്നാണ് എന്നത് ഈ പ്രദേശത്തിന്റെ കാര്‍ഷിക പ്രാധാന്യത്തെ വിളിച്ചോതുന്നു. ഇത് ജിസാന്‍ പ്രവിശ്യയെ രാജ്യത്തെ ഏറ്റവും മുന്‍നിര മാമ്പഴ ഉത്പാദകരാക്കി മാറ്റിയിരിക്കുകയാണ്.സര്‍ക്കാര്‍ പിന്തുണയും കര്‍ഷകരുടെ മികച്ച ഇടപെടലുകളും വഴി സുസ്ഥിര സാമ്പത്തിക വികസനത്തിന് ജിസാന്‍ മേഖല നല്‍കുന്ന സംഭാവനകള്‍ ഏറെ നിര്‍ണായകമാണ്.

അനുകൂലമായ കാലാവസ്ഥയും ഫലഭൂയിഷ്ഠമായ മണ്ണും പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയത്തിന്റെ (MEWA) കൃത്യമായ പിന്തുണയുമാണ് ജിസാനിലെ ഈ ഹരിത വിപ്ലവത്തിന് പിന്നില്‍. തദ്ദേശീയ വിപണിയിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലും സഊദി വിഷന്‍ 2030-ന്റെ കാര്‍ഷിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലും ജസാനിലെ കര്‍ഷകര്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ആധുനിക കൃഷിരീതികള്‍ അവലംബിച്ചുള്ള ഈ വൈവിധ്യവത്കരണം രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കും ഗ്രാമീണ വികസനത്തിനും സുസ്ഥിര സാമ്പത്തിക മുന്നേറ്റത്തിനും വലിയ സംഭാവനയാണ് നല്‍കുന്നത്

Content Highlights: Jizan has established itself as Saudi Arabia’s major hub for tropical fruit production. With over one million trees, the province produces 65,000 tonnes of mangoes annually, accounting for 60 percent of the nation’s total yield. This agricultural growth strongly supports Saudi Vision 2030.