Home rss national malayalam പുതിയ വാർത്ത സഊദിയില്‍ തീവ്രവാദ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട അഞ്ച് പേരുടെ വധശിക്ഷ നടപ്പിലാക്കി

സഊദിയില്‍ തീവ്രവാദ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട അഞ്ച് പേരുടെ വധശിക്ഷ നടപ്പിലാക്കി

8
0

Source :- SIRAJLIVE NEWS

റിയാദ്  | സഊദിയില്‍ തീവ്രവാദ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട അഞ്ച് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു .വിദേശ ഭീകര സംഘടനയില്‍ ചേരുക, മാരകായുധങ്ങളും ബോംബുകളും ഉപയോഗിച്ച് സുരക്ഷാ സേന, സുരക്ഷാ ആസ്ഥാനങ്ങള്‍, സുരക്ഷാ വാഹനങ്ങള്‍ എന്നിവയ്ക്ക് നേരെ ആക്രമണം നടത്തുക, അനധികൃതമായി ആയുധങ്ങളും വെടിയുണ്ടകളും കൈവശം വെയ്ക്കുക, രാജ്യത്തിനകത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും അതിന് ധനസഹായം നല്‍കുന്നതിനും പിന്തുണനല്‍കുക എന്നിവയാണ് ഇവര്‍ ചെയ്ത കുറ്റകൃത്യങ്ങളെന്ന് മന്ത്രാലയം സാമൂഹിക മാധ്യമത്തില്‍ കുറിച്ചു

മുഹമ്മദ് ബിന്‍ മുനീര്‍ ബിന്‍ മുഹമ്മദ് അല്‍-സാഹിര്‍,അലി ബിന്‍ അബ്ദുറബ്ബ് അല്‍-ഹുസൈന്‍ അല്‍-ശൈഖ്, ഹസന്‍ ബിന്‍ സകി ബിന്‍ മുഹമ്മദ് അല്‍-ഫറജ്, രിദാ ബിന്‍ മുഹമ്മദ് ബിന്‍ അലി ആല്‍ അബു അബ്ദുള്ള, അലി ബിന്‍ ഹസന്‍ ബിന്‍ അഹമ്മദ് ആല്‍ രിബ്ഹ് എന്നിവരുടെ വധശിക്ഷയാണ് കിഴക്കന്‍ പ്രവിശ്യയില്‍ വെച്ച് നടപ്പിലാക്കിയത്

Content Highlights: Saudi Arabia carried out the execution of five citizens convicted of terrorism-related offenses in the Eastern Province. According to the Interior Ministry, the charges included joining a foreign terrorist group, attacking security personnel with weapons, and financing terror operations. The executions were executed following final legal confirmations from the judiciary