Home rss national malayalam പുതിയ വാർത്ത സഊദി രണ്ടു വിമാനത്താവളത്തില്‍ ഹൂത്തി ആക്രമണം; മൂന്നു മരണം

സഊദി രണ്ടു വിമാനത്താവളത്തില്‍ ഹൂത്തി ആക്രമണം; മൂന്നു മരണം

5
0

Source :- SIRAJLIVE NEWS

റിയാദ് | സഊദി അറേബ്യയില്‍ അബഹ വിമാനത്താവളത്തിന് നേരേയും റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരേയും ഉണ്ടായ ഹൂത്തി ആക്രമണത്തില്‍ മൂന്ന് മരണം. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരേയും ഹൂത്തി ആക്രമണമുണ്ടായതായി സഊദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി സ്ഥിരീകരിച്ചു.

അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരേയുണ്ടായ ആക്രമണത്തില്‍ രണ്ട് സ്ത്രീകളാണ് കൊല്ലപ്പെട്ടത്. ഇവര്‍ മൊറോക്കോ, അള്‍ജീരിയ സ്വദേശിനികളാണ്. പരിക്കേറ്റ 28 പേരില്‍ സഊദി പൗരന്മാരും ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് പൗരന്മാരും ഉള്‍പ്പെടുന്നു.

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിന് നേരേയുണ്ടായ ആക്രമണത്തില്‍ സുഡാന്‍ പൗരനാണ് കൊല്ലപ്പെട്ടത്. സഊദി, ഈജിപത്, പാകിസ്ഥാന്‍ സ്വദേശികളായ എട്ടുപേര്‍ക്ക് പരിക്കേറ്റു. ഹൂത്തി ആക്രമണത്തില്‍ വിമാനത്താവളങ്ങള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും യാത്രക്കാരുടെയും വിമാനത്താവള ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും ബന്ധപ്പെട്ട ഏജന്‍സികളുമായി സഹകരിച്ചുവരികയാണെന്നും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

Content Highlights:
Houthi attacks targeted Abha and King Khalid international airports in Saudi Arabia, resulting in three deaths and multiple injuries. Saudi Civil Aviation Authority confirmed casualties including foreign nationals from Morocco, Algeria, and Sudan. Authorities are working to assess damages and secure passenger safety.