Home rss national malayalam പുതിയ വാർത്ത സമരം തുടങ്ങിയിട്ട് 37ാം ദിവസം; എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിനെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍

സമരം തുടങ്ങിയിട്ട് 37ാം ദിവസം; എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിനെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍

7
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം|സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ആരംഭിച്ചിട്ട് 37 ദിവസം പിന്നിടുമ്പോള്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിനെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. ഇന്ന് 10.30യ്ക്ക് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിലാണ് ചര്‍ച്ച. ആദ്യമായാണ് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിനെ ചര്‍ച്ചയ്ക്ക് വിളിക്കുന്നത്. സമരസമിതി ഏഴു തവണ സര്‍ക്കാരിനെ കണ്ടിരുന്നു.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചാണ് ഉദ്യോഗാര്‍ഥികള്‍ സമരവുമായി രംഗത്തെത്തിയത്. ഇടത് സര്‍ക്കാറിന്റെ അവസാന കാലത്തും ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധവുമായി എത്തിയിരുന്നു.

2025 മെയ് 31-ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നാമമാത്രമാണെന്നാണ് ഉദ്യോഗാര്‍ഥികളുടെ പരാതി. പല ജില്ലകളില്‍ ഇതുവരെ ഒന്നാം റാങ്കുകാര്‍ക്ക് പോലും നിയമനം ലഭിക്കാത്ത അവസ്ഥയാണ് ഉള്ളതെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു.

Content Highlights:
The Kerala government has invited LPST rank holders for discussions as their strike outside the Secretariat reaches day 37. The meeting is scheduled at 10.30 AM in the General Education Minister’s chamber. Candidates complain that recruitment remains minimal a year after the rank list publication.