Source :- SIRAJLIVE NEWS
മലപ്പുറം | സമസ്ത സെന്റിനറി ആഘോഷങ്ങളുടെ നടത്തിപ്പിലേക്ക് പ്രവര്‍ത്തകരില്‍ നിന്നുള്ള സെന്റിനറി നിധിശേഖരണത്തിന് ജില്ലയില്‍ ആവേശകരമായ തുടക്കം. ജില്ല ക്യാബിനറ്റംഗങ്ങളുടെ വീടുകളിനിന്നാണ് നിധി ശേഖരണത്തിന് തുടക്കം കുറിച്ചത്.
ജില്ലയിലെ 619 യൂണിറ്റുകളിലായി കാല്‍ ലക്ഷത്തിലധികം നിധിപ്പെട്ടികളാണ് സ്ഥാപിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സോണ്‍, സര്‍ക്കിള്‍, യൂണിറ്റിലെ സാരഥികള്‍ ഇക്കാര്യം പൂര്‍ത്തിയാക്കും. സംസ്ഥാന, ജില്ല, സോണ്‍ പ്രവര്‍ത്തക സമിതിയംഗങ്ങളും പ്രത്യേക നിധി സമാഹരണ സ്‌ക്വാഡുമാണ് യൂണിറ്റില്‍ നേതൃത്വം നല്‍കുന്നത്. സുതാര്യത ഉറപ്പുവരുത്താനായി പ്രവര്‍ത്തകര്‍ക്ക് ഡിജിറ്റല്‍ റസീപ്റ്റ് നല്‍കുന്നതിന്റെ ഭാഗമായി നിധിപെട്ടിയുടെ മുഴുവന്‍ വിവരങ്ങളും ഇ ആര്‍ പി ഡാറ്റാ എന്‍ട്രി അപ്ലോഡിംഗ് നേരത്തെ തന്നെ നടത്തിയിരുന്നു.
സെന്റിനറികാര്യാലയത്തില്‍ നടന്ന ക്യാബിനറ്റ് അവലോകനത്തില്‍ വടശ്ശേരി ഹസന്‍ മുസ്ലിയാര്‍, സയ്യിദ് കെ കെ എസ് തങ്ങള്‍, സി കെ യു മൗലവി മോങ്ങം, എ സി കെ പാങ്ങ്, സുബൈര്‍ മാസ്റ്റര്‍, അലവികുട്ടി ഫൈസി, കെ ടി ത്വാഹിര്‍ സഖാഫി, ബാപ്പുട്ടി ദാരിമി, അസീസ് സഖാഫി, എ പി ബശീര്‍ ചെല്ലക്കൊടി, സി എച്ച് ഹംസസഖാഫി, കെ പി ജമാല്‍ കരുളായി, ഇ കെ മുഹമ്മദ് കോയ സഖാഫി നേതൃത്വം നല്‍കി.
Content Highlights:
Samastha Centenary fund collection drive launched enthusiastically across Malappuram district. Over 25,000 collection boxes were installed in 619 units. Digital receipts and ERP entry ensure complete transparency in funds gathered by cabinet leaders and special squads.



