Source :- SIRAJLIVE NEWS
പാലക്കാട് | സേലം ഡിവിഷനില്‍ അറ്റകുറ്റപ്പണി നടക്കുന്ന സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണമേര്‍പ്പെടുത്തി. പാലക്കാട് ടൗണ്‍-തിരുച്ചിറപ്പള്ളി ട്രെയിന്‍ (16844) ഈമാസം ആറ്, എട്ട്, 10, 13, 15, 17, 22 തീയതികളില്‍ പുഗലൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. 24, 27, 29, 31 നവംബര്‍ മൂന്ന് തീയതികളില്‍ കൊടുമുടി സ്റ്റേഷനിലും സര്‍വീസ് നിര്‍ത്തും. പുഗലൂരില്‍ നിന്നും കൊടുമുടിയില്‍ നിന്നും തൃശിനാപ്പള്ളി വരെ ഈ ദിവസങ്ങളില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്തുമെന്ന് പാലക്കാട് റെയില്‍വേ ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു.
ഷൊര്‍ണൂര്‍ ജങ്ഷന്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍ (56604) ഈമാസം അഞ്ച്, ആറ്, 10, 11, 13, 17 തീയതികളില്‍ പോത്തനൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. കോയമ്പത്തൂര്‍ ജങ്ഷന്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ (56603) ഈ ദിവസങ്ങളില്‍ വൈകീട്ട് 4.38-ന് പോത്തനൂരില്‍ നിന്നാണ് പുറപ്പെടുക.
എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16378) നാലിനും 15-നും കോയമ്പത്തൂര്‍ ജങ്ഷന്‍ ഒഴിവാക്കി പോത്തനൂര്‍ വഴിയാണ് സര്‍വീസ് നടത്തുക. നാല്, ഏഴ്, എട്ട്, 15 തീയതികളില്‍ ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ്സും (13352) പോത്തനൂര്‍ വഴിയാണ് ഓടുക. കണ്ണൂര്‍-എറണാകുളം ജങ്ഷന്‍ എക്‌സ്പ്രസ്സ് (16306) 16, 17, 18, 23, 24, 25, 27, 30, 31, നവംബര്‍ ഒന്ന് തീയതികളില്‍ തൃശൂര്‍ വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ.
Content Highlights:
Southern Railway announced regulations on several train services passing through Kerala due to ongoing track maintenance work in the Salem division. A few trains have been partially canceled while others will experience delays or rescheduled departure timings. Passengers are advised to check updated train schedules before starting their journey.



