Source :- SIRAJLIVE NEWS
മലപ്പുറം | സ്ത്രീകളുടെ സുരക്ഷക്കായി പ്രവാചകര്‍ മുഹമ്മദ് നബി (സ) പഠിപ്പിച്ച അധ്യാപനങ്ങള്‍ കാലാതീതവും സര്‍വകാലികവുമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. എസ് വൈ എസ് മലപ്പുറം സോണ്‍ കമ്മിറ്റി മലപ്പുറം വലിയങ്ങാടിയില്‍ സംഘടിപ്പിച്ച ‘സ്‌നേഹലോകം’ പരിപാടിയുടെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തിരുത്തപ്പെടേണ്ടതായി ഒന്നും വിശുദ്ധ ഇസ്‌ലാം പഠിപ്പിച്ചിട്ടില്ലെന്നും മനുഷ്യസ്‌നേഹം, നീതി, സഹിഷ്ണുത, സാഹോദര്യം, കാരുണ്യം തുടങ്ങിയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച പ്രവാചകാധ്യാപനങ്ങള്‍ക്ക് ഇന്നത്തെ സമൂഹത്തിലും വലിയ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യര്‍ക്കിടയില്‍ സമാധാനവും സൗഹാര്‍ദവും വളര്‍ത്തുന്നതിനും സാമൂഹിക നീതി ഉറപ്പാക്കുന്നതിനും പ്രവാചക മാതൃകകള്‍ വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിപാടിയുടെ ഭാഗമായി നടന്ന മലപ്പുറം ശുഹദാക്കളുടെ മഖാം സിയാറത്തിന് സയ്യിദ് മുഹമ്മദ് ഹാഷിം ബാഹസന്‍ അറവങ്കര നേതൃത്വം നല്‍കി. എസ് വൈ എസ് മലപ്പുറം സോണ്‍ പ്രസിഡന്റ് സി കെ ഖാലിദ് സഖാഫി പതാക ഉയര്‍ത്തി. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍ ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് കരുവള്ളി അബ്ദുറഹീം അധ്യക്ഷത വഹിച്ചു. സയ്യിദ് ജഅഫര്‍ തുറാബ് തങ്ങള്‍ പാണക്കാട് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.
വിവിധ വിഷയങ്ങളില്‍ സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി, എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം, അബൂ ശാക്കിര്‍ സുലൈമാന്‍ ഫൈസി, എന്‍ എം സ്വാദിഖ് സഖാഫി, സി കെ ശക്കീര്‍ അരിമ്പ്ര, എം ദുല്‍ഫുഖാറലി സഖാഫി, സി കെ എം ഫാറൂഖ് പള്ളിക്കല്‍, ശമീര്‍ കുറുപ്പത്ത് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ‘സ്‌നേഹലോക’ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മദീന ചരിത്ര പ്രദര്‍ശന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മഅ്ദിന്‍ ഡി എന്‍ ക്യാമ്പസ് പെരുമ്പറമ്പ്, രണ്ടാം സ്ഥാനം നേടിയ മഅ്ദിന്‍ ഹിയ അക്കാദമി, മൂന്നാം സ്ഥാനം നേടിയ മഅ്ദിന്‍ സ്‌കൂള്‍ ഓഫ് എക്‌സലന്‍സ്, ഹിദായ ദര്‍സ് എന്നീ സ്ഥാപനങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. നീറ്റ്, നെറ്റ്, എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്കുള്ള ഉപഹാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.
കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി പി സുബൈര്‍ കോഡൂര്‍, എസ് വൈ എസ് സംസ്ഥാന സാന്ത്വനം ഡയറക്ടര്‍ പി പി മുജീബ്‌റഹ്മാന്‍, കെ മുഹമ്മദ് ഇബ്‌റാഹീം, സിദ്ധീഖ് മുസ്ലിയാര്‍ മക്കരപ്പറമ്പ്, ശൗക്കത്തലി സഖാഫി പടിഞ്ഞാറ്റുംമുറി, എം കെ ബദ്‌റുദ്ദീന്‍, പി എം അഹ്മദലി, അബ്ബാസ് സഖാഫി കോഡൂര്‍, സൈനുദ്ധീന്‍ സഖാഫി ഹാജിയാര്‍പള്ളി പ്രസംഗിച്ചു.
Content Highlights:
Prophet Muhammad teachings offer timeless guidance for protecting women and ensuring their honor in society, stated Khalilul Bukhari Thangal. He emphasized that Islamic principles provide a complete framework for female safety. The values taught by the Prophet remain universally relevant today.




