Home rss national malayalam പുതിയ വാർത്ത സ്റ്റാര്‍ഷിപ്പ് വിക്ഷേപണം ഭാഗിക വിജയം; ‘സൂപ്പര്‍ ഹെവി’ ബൂസ്റ്റര്‍ യന്ത്രക്കൈകള്‍ ഉപയോഗിച്ച് പിടിച്ചെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു

സ്റ്റാര്‍ഷിപ്പ് വിക്ഷേപണം ഭാഗിക വിജയം; ‘സൂപ്പര്‍ ഹെവി’ ബൂസ്റ്റര്‍ യന്ത്രക്കൈകള്‍ ഉപയോഗിച്ച് പിടിച്ചെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു

6
0

Source :- SIRAJLIVE NEWS

ടെക്‌സാസ്  | ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിക്കാനുള്ള ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ദൗത്യത്തിന് ഭാഗിക വിജയം. ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്റ്റാര്‍ഷിപ്പിന്റെ 15ാം പരീക്ഷണ വിക്ഷേപണത്തില്‍, രണ്ടാംഘട്ടം വിജയകരമായി ബഹിരാകാശത്തെത്തുകയും 26 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കുകയും ചെയ്തു.

റോക്കറ്റിന്റെ പ്രധാന ഭാഗമായ ‘സൂപ്പര്‍ ഹെവി’ ബൂസ്റ്റര്‍ വിക്ഷേപണത്തറയിലെ യന്ത്രക്കൈകള്‍ ഉപയോഗിച്ച് പിടിച്ചെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു. തിരിച്ചിറങ്ങുന്നതിനിടെ മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ തീഗോളമായി പതിക്കുകയായിരുന്നു.

റോക്കറ്റിന്റെ രണ്ട് ഘട്ടങ്ങളും വീണ്ടെടുത്ത് ഉപയോഗിക്കാനായാല്‍ വിക്ഷേപണച്ചെലവ് കുറയ്ക്കാനും സ്റ്റാര്‍ലിങ്ക് ശൃംഖല വികസിപ്പിക്കാനും കഴിയുമെന്നാണ് മസ്‌കിന്റെ പ്രതീക്ഷ. ഇന്നലെ പുലര്‍ച്ചെ 4.17 നായിരുന്നു വിക്ഷേപണം

Content Highlights: SpaceX achieved partial success in the 15th test flight of its Starship rocket from Texas. The upper stage successfully reached space and deployed 26 Starlink satellites into orbit. However, the Super Heavy booster missed the launch tower catch and crashed into the Gulf of Mexico.