Source :- SIRAJLIVE NEWS
തൃശൂര് | സ്വകാര്യ ക്ലിനിക്കില് ജോലിചെയ്യുന്ന യുവ ഡോക്ടര് കഞ്ചാവുമായി പിടിയില്. കയ്പമംഗലത്തെ ക്ലിനിക്കില് ജോലി ചെയ്യുന്ന നിലമ്പൂര് സ്വദേശി ഡോ. സോനു സുരേഷ് (34) ആണ് പിടിയിലായത്. ഡോക്ടര്ക്ക് കഞ്ചാവ് എത്തിച്ച് നല്കിയ പെരിഞ്ഞനം സ്വദേശി അഭിനന്ദി (25)നേയും പിടികൂടിയിട്ടുണ്ട്.
രഹസ്യവിവരത്തെ തുടര്ന്ന് തൃശ്ശൂര് റൂറല് ഡാന്സാഫ് ടീമും കയ്പമംഗലം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഡോക്ടര് പിടിയിലായത്. ഇയാളില്നിന്ന് 100 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
ഇയാളുടെ താമസ സ്ഥലത്ത് റൂറല് എസ് പിയുടെ നിര്ദ്ദേശ പ്രകാരം നാര്ക്കോട്ടിക് സെല് ഡിവൈ എസ് പി പ്രദീപ്, സി ഐ വിപിന് എന്നിവരുടെ നേതൃത്വത്തില് കയ്പമംഗലം പോലീസും ഡോഗ് സ്ക്വാഡും ചേര്ന്ന് പരിശോധന നടത്തി. കയ്പമംഗലം എസ് ഐമാരായ ജയകുമാര്, അവിനാഷ്, ഡാന്സാഫ് എസ് ഐ പ്രദീപ്, എ എസ് ഐ ലിജു, ബിജു, സുര്ജിത്ത്, വിപിന് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Content Highlights:
A lady doctor working at a private clinic in Kaipamangalam, Thrissur, was arrested along with an accomplice for possessing 100 grams of ganja. The joint operation was conducted by the rural DANSAF team and Kaipamangalam police based on secret information. Police also conducted a search at the accused’s residence with a dog squad.



