Home LATEST NEWS malyalam പുതിയ വാർത്ത സ്വര്‍ണ പണയ സ്ഥാപനത്തിലെ ജീവനക്കാരികളെ കബളിപ്പിച്ച് സ്വര്‍ണം കൈക്കലാക്കി അമേരിക്കയിലേക്ക് കടന്നു; പ്രതി പിടിയില്‍

സ്വര്‍ണ പണയ സ്ഥാപനത്തിലെ ജീവനക്കാരികളെ കബളിപ്പിച്ച് സ്വര്‍ണം കൈക്കലാക്കി അമേരിക്കയിലേക്ക് കടന്നു; പ്രതി പിടിയില്‍

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം |  തിരുവനന്തപുരത്തെ സ്വകാര്യ സ്വര്‍ണ പണയ സ്ഥാപനത്തിലെ സ്വര്‍ണം കൈക്കലാക്കി വിദേശത്തേക്ക് കടന്നപ്രതി പിടിയില്‍. വെങ്ങാനൂര്‍ പനങ്ങോട് സ്വദേശി സിന്ധുവാണ് വിഴിഞ്ഞം പോലീസിന്റെ പിടിയിലായത്. സ്വര്‍ണ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒന്നിലധികം കേസുകളില്‍ പ്രതിയാണ് പിടിയിലായ സിന്ധു.

സിന്ധുവിന്റെ തട്ടിപ്പിനിരയായ രണ്ട് യുവതികള്‍ കഴിഞ്ഞ ദിവസം ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇവരില്‍ വെങ്ങാനൂര്‍ സ്വദേശി അഞ്ജു ചികിത്സയിലിരിക്കെ ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചു.യുവതികളില്‍ നിന്ന് സ്വര്‍ണം കൈക്കലാക്കിയ ശേഷം സിന്ധു രാജ്യം വിട്ടിരുന്നു. അമേരിക്കയില്‍ മകള്‍ക്കൊപ്പമായിരുന്നു സിന്ധു താമസിച്ചിരുന്നത്. ജീവനൊടുക്കിയ അഞ്ജുവില്‍ നിന്ന് 20 ലക്ഷം രൂപയാണ് സിന്ധു കൈക്കലാക്കിയത്. 50 പവന്‍ സ്വര്‍ണമാണ് ജീവനൊടുക്കാന്‍ ശ്രമിച്ച ഐശ്വര്യ എന്ന യുവതിയില്‍ നിന്നും വാങ്ങിയത്. വെങ്ങാനൂര്‍ അമരവിളയിലുളള സൂര്യാ ഫിനാന്‍സിലെ ജീവനക്കാരാണ് മരിച്ച അഞ്ജുവും ചികിത്സയില്‍ കഴിയുന്ന ഐശ്വര്യയും.

Content Highlights: Vizhinjam police arrested Sindhu, the main accused in a major gold pawn scam in Thiruvananthapuram, after she returned from the US. The fraud led to the tragic suicide of a victim named Anju, while another woman remains hospitalized. Sindhu had defrauded the victims of lakhs of rupees and gold.