Home rss business malayalam സൗദി ടൂറിസം സേവനങ്ങൾ ഇനി തവക്കൽന ആപ്പിൽ; അഞ്ച് പുതിയ ഡിജിറ്റൽ സൗകര്യങ്ങൾ കൂടി

സൗദി ടൂറിസം സേവനങ്ങൾ ഇനി തവക്കൽന ആപ്പിൽ; അഞ്ച് പുതിയ ഡിജിറ്റൽ സൗകര്യങ്ങൾ കൂടി

8
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

സൗദി അറേബ്യയിലെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട അഞ്ച് പ്രധാന സേവനങ്ങൾ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘തവക്കൽന’ ആപ്പിൽ ലഭ്യമാക്കി. ഡിജിറ്റൽ ഗവൺമെന്റ് അതോറിറ്റിയുമായി സഹകരിച്ച് ടൂറിസം മന്ത്രാലയമാണ് പുതിയ സൗകര്യങ്ങൾ ഒരുക്കിയത്.

ടൂറിസ്റ്റ് ഗൈഡ് ലൈസൻസിന് അപേക്ഷിക്കുക, മന്ത്രാലയത്തിന്റെ വിവിധ ലൈസൻസുകളും സേവനങ്ങളും പരിശോധിക്കുക, ടൂർ ഗൈഡിങ് പരിശീലനത്തിന് അപേക്ഷിക്കുക, പരിശീലന അപേക്ഷകളുടെയും സർട്ടിഫിക്കറ്റുകളുടെയും വിവരങ്ങൾ അറിയുക, അംഗീകൃത ടൂറിസം സ്ഥാപനങ്ങളെയും പ്രൊഫഷണലുകളെയും കണ്ടെത്തുക എന്നിവയാണ് പുതിയ സേവനങ്ങൾ.

ടൂറിസം മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുമായി നേരിട്ട് ബന്ധിപ്പിച്ചാണ് സേവനങ്ങൾ പ്രവർത്തിക്കുന്നത്. ഇതോടെ അപേക്ഷകളും മറ്റ് നടപടികളും വേഗത്തിൽ പൂർത്തിയാക്കാനാകും. വിവിധ വെബ്‌സൈറ്റുകളെയും ആപ്പുകളെയും ആശ്രയിക്കാതെ ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ സേവനങ്ങൾ ലഭ്യമാകുന്നത് യാത്രക്കാർക്കും ടൂറിസം മേഖലയിലെ ജീവനക്കാർക്കും ഒരുപോലെ പ്രയോജനപ്പെടും.

സൗദിയുടെ വിഷൻ 2030 പദ്ധതിയുടെ ഭാഗമായി സർക്കാർ സേവനങ്ങൾ ഡിജിറ്റൽ സംവിധാനത്തിലേക്ക് ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ടൂറിസം മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്നാണ് വിലയിരുത്തൽ.