Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനവും യുദ്ധക്കുറ്റവുമാണെന്ന് സൗദി അറേബ്യ ആരോപിച്ചു. മുസ്ലിംകളുടെ വിശുദ്ധ കേന്ദ്രങ്ങളെയും തീർഥാടകരെയും അപകടത്തിലാക്കുന്ന നടപടികളാണ് ഹൂതികളുടേതെന്നും സൗദി കുറ്റപ്പെടുത്തി. അതേസമയം, രാജ്യത്തെ വിമാനത്താവളങ്ങൾ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയ യുഎസ് എംബസി, ഉദ്യോഗസ്ഥരുടെ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.
സംഘർഷം രൂക്ഷമാകുന്നതിനിടെ, യമന്റെ ഭരണസിരാകേന്ദ്രമായ പ്രസിഡൻഷ്യൽ പാലസിന് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി യമൻ സൈന്യം വ്യോമാക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്. തായിസ് നഗരത്തിലെ മിസ്രാഖ് ജില്ലയിൽ രണ്ട് വ്യോമാക്രമണങ്ങൾ നടന്നതായാണ് വിവരം. അൽ-ബാരിഹ്, ജാബാ എന്നിവിടങ്ങളിലെ ഹൂതി കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടതെന്ന് തായിസ് മിലിട്ടറി കമാൻഡിനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
അതിനിടെ, ഹോർമുസ് കടലിടുക്കിൽ മറ്റൊരു ടാങ്കറിന് തീപിടിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കടലിടുക്കിന്റെ കിഴക്കൻ മേഖലയിൽ പട്രോളിങ് നടത്തിയ ഇറാൻ നാവികസേനയാണ് തീപിടിച്ച കപ്പൽ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. കപ്പലിന്റെ പേര്, രജിസ്ട്രേഷൻ രാജ്യം, ജീവനക്കാരുടെ വിവരങ്ങൾ, തീപിടിത്തത്തിന്റെ കാരണം എന്നിവ വ്യക്തമല്ല. കഴിഞ്ഞ ദിവസവും കടലിടുക്കിൽ മറ്റൊരു ടാങ്കറിന് തീപിടിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
മേഖലയിൽ കപ്പലുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളും തീപിടിത്തങ്ങളും ഗൾഫ് മേഖലയിലെ സുരക്ഷാ ആശങ്കകൾ വർധിപ്പിക്കുകയാണ്.

