Home rss national malayalam പുതിയ വാർത്ത ഹൈക്കോടതി തടവ് ശിക്ഷ സ്‌റ്റേ ചെയ്തു; ടോമിന്‍ ജെ തച്ചങ്കരി ജയില്‍ മോചിതനായി

ഹൈക്കോടതി തടവ് ശിക്ഷ സ്‌റ്റേ ചെയ്തു; ടോമിന്‍ ജെ തച്ചങ്കരി ജയില്‍ മോചിതനായി

6
0

Source :- SIRAJLIVE NEWS

കൊച്ചി |  അനധികൃത സമ്പാദന കേസില്‍ തടവ് ശിക്ഷയനുഭവിച്ചു വന്നിരുന്ന മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരി ജയില്‍ മോചിതനായി. തടവുശിക്ഷ കേരള ഹൈക്കോടതി മരവിപ്പിച്ചതോടെയാണ് അദ്ദേഹം പുറത്തിറങ്ങിയത്. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് തച്ചങ്കരി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് എ ബദറുദ്ദീനാണ് വിധി പുറപ്പെടുവിച്ചത്. കോട്ടയം വിജിലന്‍സ് പ്രത്യേക കോടതി വിധിച്ച ശിക്ഷാവിധിക്കെതിരെ തച്ചങ്കരി നല്‍കിയ അപ്പീല്‍ ഹര്‍ജി പരിഗണിച്ചാണ് ഇടക്കാല ഉത്തരവ്.

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സെപ്റ്റംബര്‍ 17 നാണ് കോട്ടയം എന്‍ക്വയറി കമ്മീഷണര്‍ ആന്‍ഡ് വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജി തച്ചങ്കരി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പിന്നാലെ നാല് വര്‍ഷം തടവും 30.84 ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കുകയുമായിരുന്നു.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു മുന്‍ ഡിജിപി അഴിമതിക്കേസില്‍ ജയിലിലാകുന്നത്.വിജിലന്‍സ് കോടതിയുടെ വിധി ചോദ്യം ചെയ്തും ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്.

Content Highlights: Former DGP Tomin J Thachankary was released from prison after the Kerala High Court stayed his sentence in a disproportionate assets case. Justice A Badarudeen issued the interim order on an appeal against the Kottayam Vigilance Court’s previous conviction. This marks a notable development in a high-profile corruption case involving a top-ranking police official in the state.