Home rss national malayalam പുതിയ വാർത്ത ഹൈക്കോടതി നിര്‍ദ്ദേശിച്ചു; വനിതാ എസ് ഐയുടെ മുഖത്തടിച്ചതിന് പരസ്യമായി മാപ്പ് ചോദിച്ച് ബിജെപി എംഎല്‍എയുടെ മകള്‍

ഹൈക്കോടതി നിര്‍ദ്ദേശിച്ചു; വനിതാ എസ് ഐയുടെ മുഖത്തടിച്ചതിന് പരസ്യമായി മാപ്പ് ചോദിച്ച് ബിജെപി എംഎല്‍എയുടെ മകള്‍

6
0

Source :- SIRAJLIVE NEWS

ബെംഗളൂരു |  കര്‍ണാടകയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ മുഖത്തടിച്ച സംഭവത്തില്‍ മാപ്പുചോദിച്ച് ബിജെപി എംഎല്‍എയുടെ മകള്‍. കര്‍ണാടകയിലെ തുമകുരു റൂറല്‍ മണ്ഡലം എംഎല്‍എ ബിഎസ് സുരേഷ് ഗൗഡയുടെ മകള്‍ ഐശ്വര്യയാണ് കോടതി ആവശ്യപ്പെട്ടതു പ്രകാരം മാപ്പുപറഞ്ഞത്. ആഗസ്റ്റ് പന്ത്രണ്ടിന് ഭീമ അമാവാസി ആഘോഷത്തോടനുബന്ധിച്ച് ശ്രീരംഗപട്ടണ താലൂക്കിലെ ആരതി ഉക്കട ക്ഷേത്രത്തില്‍ പ്രത്യേക ഡ്യൂട്ടിക്കിടെയായിരുന്നു പോലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.

ഏറെ തിരക്കുള്ള സമയത്ത് ക്യൂ നില്‍ക്കാതെ ശ്രീകോവിലിന് മുന്നില്‍ പ്രവേശിക്കാന്‍ ഐശ്വര്യ ശ്രമിച്ചത് ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇന്‍സ്പെക്ടര്‍ സവിതാ പാട്ടീല്‍ ചോദ്യം ചെയ്യുകയും വരിയില്‍ നില്‍ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. താന്‍ എംഎല്‍എയുടെ മകളാണെന്ന് പറഞ്ഞ് ഐശ്വര്യ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും അധിക്ഷേപിക്കുകയും ചെയ്ത ശേഷം എസ്‌ഐയെ അടിക്കുകയുമായിരുന്നു. പിന്നാലെ എസ്ഐ തിരിച്ചടിക്കുകയും ചെയ്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു.

സംഭവത്തില്‍ ഐശ്വര്യയ്‌ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ശ്രീരംഗപട്ടണ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് അവര്‍ ഹൈക്കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ സ്വീകരിക്കുന്നതിന് മുന്‍പ് പോലീസ് ഉദ്യോഗസ്ഥയോട് പരസ്യമായി മാപ്പ് പറയാന്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് വിഡിയോയിലൂടെ ഐശ്വര്യ മാപ്പുചോദിച്ചത്. പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് ആ സംഭവം നടന്നതെന്നും, അത് സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും ഐശ്വര്യ പറഞ്ഞു. മകളുടെ പെരുമാറ്റത്തില്‍ എംഎല്‍എ സുരേഷ് ഗൗഡയും നേരത്തെ മാപ്പ് പറഞ്ഞിരുന്നു.

Content Highlights: The daughter of Karnataka BJP MLA B S Suresh Gowda issued a public apology to a woman Sub-Inspector after slapping her at a temple. The High Court mandated the apology while hearing her anticipatory bail plea following the assault. Her bail was subject to expressing regret for her actions.