Source :- SIRAJLIVE NEWS
ഒമാന്‍ | ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യയിലേക്ക് പോകുകയായിരുന്ന ചരക്ക് കപ്പലായ എംവി കേപ് ദാവോയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. യു പി സ്വദേശി സൂരജ് യാദവിനാണ് ജീവന്‍ നഷ്ടമായതെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. കപ്പലില്‍ ഉണ്ടായിരുന്നത് 20 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 28 പേരാണ്. മിന സഖറില്‍ നിന്ന് ഒമാന്‍ വഴി ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിന്റെ താമസ സൗകര്യത്തെയും എഞ്ചിന്‍ റൂമിന്റെ ഒരു ഭാഗത്തെയും അക്രമം ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഒമാന്‍ തീരത്ത് വാണിജ്യ കപ്പലുകള്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങള്‍ ആശങ്കാജനകമാണെന്നും ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഇന്ത്യ വ്യക്തമാക്കി. ഒമാനിലെ ഇന്ത്യന്‍ എംബസി സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെ നല്‍കിയ പിന്തുണയ്ക്ക് ഒമാന്‍ അധികൃതര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും ഇന്ത്യ. മേഖലയില്‍ സമാധാനം പുനഃ സ്ഥാപിക്കാന്‍ നയതന്ത്ര ചര്‍ച്ചകളിലേക്ക് മടങ്ങണമെന്ന് ഇന്ത്യ ആവര്‍ത്തിച്ചു. മരിച്ചയാളുടെ കുടുംബവുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും കുടുംബത്തിന് അനുശോചനം അറിയിക്കുന്നതായി എംബസി കൂട്ടിച്ചേര്‍ത്തു.
Content Highlights:
An Indian sailor named Suraj Yadav from Uttar Pradesh was killed when cargo vessel MV Cape Dhavo was attacked in the Strait of Hormuz. The ship was traveling toward India with 20 Indian crew members onboard. The Indian Embassy in Oman condemned the attack and called for diplomatic talks.




