Source :- SIRAJLIVE NEWS

പത്തനംതിട്ട | കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രസന്‍ജിത്ത് ബര്‍മന്‍ (32) എന്നയാളാണ് 4.8 കിലോയോളം കഞ്ചാവുമായി പിടിയിലായത്. കൊടുമണ്‍ കണ്ണാടിവയല്‍ പാറക്കരയിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വസ്തുവിലെ ഷെഡില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. കേസില്‍ പ്രസന്‍ജിത്ത് ബര്‍മന്റെ സുഹൃത്തുക്കളായ കണ്ണന്‍ ഗണേശന്‍, ജിതിന്‍, ബിജീഷ് എന്നിവരെ പോലീസ് തിരഞ്ഞുവരികയാണ്.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പോലീസ് നടപടി. പോലീസ് എത്തുമ്പോള്‍ ഷെഡിന് മുന്നില്‍ നാലുപേര്‍ ഉണ്ടായിരുന്നു. പോലീസിനെ കണ്ട് ഇവര്‍ ഓടി. പിന്തുടര്‍ന്ന പോലീസ് പ്രസന്‍ജിത്ത് ബര്‍മനെ കീഴ്പ്പെടുത്തി. രണ്ടു മൊബൈല്‍ ഫോണുകളും ഇയാളില്‍ നിന്ന് കണ്ടെടുത്തു.

തുടര്‍നടപടികള്‍ക്കു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. നര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി. ഉമേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടി. കൊടുമണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ എസ് സി പി ഒമാരായ തോമസ്, അലക്സ്, സി പി ഒ. വിഷ്ണു എന്നിവരാണ് ഉണ്ടായിരുന്നത്.