Source :- SIRAJLIVE NEWS
തിരുവനന്തപുരം | അപകീര്‍ത്തി കേസില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് ജാമ്യം. മാഹി സ്വദേശി ഗാനാ വിജയന്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയിലായിരുന്നു ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തിരുന്നത്. തനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയെന്നായിരുന്നു ഗാനയുടെ പരാതി. വീഡിയോയിലൂടെ ലൈംഗികാധിക്ഷേപം നടത്തിയെന്നും അപകീര്‍ത്തികരമായ വാര്‍ത്ത യൂട്യൂബ് ചാനല്‍ വഴി പ്രസിദ്ധീകരിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു.
കുടപ്പനക്കുന്നിലെ വീട്ടില്‍ നിന്നാണ് ഷാജന്‍ സ്‌കറിയയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന് ഷാജന്‍ സ്‌കറിയ ആരോപിച്ചു. അപ്പനും അമ്മയ്ക്കും മരുന്ന കൊടുക്കുന്ന സമയത്ത് ഒരു സംഘം ഗുണ്ടകളെ പോലെ വീട്ടിലേക്ക് അതിക്രമിച്ചു കയറി. താന്‍ നല്‍കുന്ന വാര്‍ത്തകളില്‍ മുഖ്യമന്ത്രിക്ക് വലിയ വിഷമമുണ്ട്. താന്‍ ശബ്ദിക്കാതിരിക്കണം എന്നാണ് മുഖ്യമന്ത്രിയുടെ ആഗ്രഹം. പോലീസ് മോശമായി പെരുമാറിയില്ലെങ്കിലും ഷര്‍ട്ടിടാന്‍ അനുവദിച്ചില്ല. വഴിയില്‍ നിന്ന് വസ്ത്രം വാങ്ങി തന്നു. എന്നാല്‍, താനത് അണിഞ്ഞില്ലെന്നും സ്‌കറിയ പറഞ്ഞു.