Source :- SIRAJLIVE NEWS
പുല്‍പ്പള്ളി | വയനാട് പുല്‍പ്പള്ളി അമരക്കുനിയില്‍ ജനങ്ങളെ വിറപ്പിച്ച കടുവ കൂട്ടില്‍. ദേവര്‍ഗദ്ദയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.
10 ദിവസത്തെ തിരച്ചിലിനൊടുവിലാണ് കടുവ കൂട്ടിലായത്.
തൂപ്ര അങ്കണ്‍വാടിക്കു സമീപത്തു വച്ച് കഴിഞ്ഞ ദിവസം രാത്രി കടുവ ഒരു ആടിനെ കൂടി കൊന്നിരുന്നു. ഇതോടെ മേഖലയില്‍ കടുവ കൊല്ലുന്ന ആടുകളുടെ എണ്ണം അഞ്ചായി ഉയര്‍ന്നിരുന്നു.