Source :- SIRAJLIVE NEWS
കൊളത്തൂർ | ജാമിഅത്തുൽ ഹിന്ദ് ദേശീയ അക്കാദമിക് ഫെസ്റ്റിൽ ആസ്വാദകരുടെ മനം കവർന്ന ഇബ്തിദാഇയ്യ അറബിക് നശീദയിൽ റാസി മുഹമ്മദും സംഘവും ഒന്നാം സ്ഥാനം നേടി. ശാദി ഫർഹാൻ മുഹമ്മദ് നിഹാൽ, മുഹമ്മദ് മുബശിർ, മുഹമ്മദ് സ്വാലിഹ് എന്നിവരാണ് ടീം അംഗങ്ങൾ. കുറ്റ്യാടി ദാഇറയിലെ സിറാജുൽ ഹുദാ വിദ്യാർഥികളാണ്. സദസ്സിനെ ഇളക്കിമറിച്ചാണ് വിദ്യാർഥികൾ അവതരണം ഗംഭീരമാക്കിയത്. 16 ദാഇറകളിൽ നിന്നുള്ള ടീമുകൾ വീറും വാശിയുമായി മത്സരിച്ചപ്പോൾ സദസ്സും ശരിക്കും അവരോടൊപ്പം ഈണമിട്ടു.
ചരിത്ര സംഭവങ്ങൾ, പ്രവാചകർ അടക്കമുള്ള മഹാന്മാരുടെ അപദാനങ്ങൾ, ജീവിത ദർശനം എന്നിവ പ്രമേയമാക്കി അറബന, ദഫ്, എന്നിവയുടെ താളത്തോടെ അവതരിപ്പിക്കുന്ന നശീദകളായിരുന്നു മത്സരത്തിൽ മാറ്റുരച്ചത്. മത്സരത്തിൽ കക്കടിപ്പുറം ദലാലുൽ ഖൈറാത്തിലെ മുഹമ്മദ് മുസമ്മിലും സംഘവും രണ്ടാം സ്ഥാനവും ഒറ്റപ്പാലം ഉസ്മാനിയ്യകോളജിലെ പി കെ മുഹമ്മദ് ഹബീബും സംഘവും മൂന്നാം സ്ഥാനവും നേടി.