Source :- SIRAJLIVE NEWS

കോഴിക്കോട് | ഊട്ടി ത്വയ്ബ ഗാര്‍ഡന് കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച ജാമിഅ മദീനത്തുന്നൂര്‍ ക്യാമ്പസിന്റെ അല്‍ ഫാത്വിഹ പ്രൗഢമായി. ജാമിഅ മദീനതുന്നൂര്‍ സീനിയര്‍ മുദരിസും തഫ്‌സീര്‍ ഡിപാര്‍ട്ട്‌മെന്റ് എച്ച് ഒ ഡിയുമായ മുഹ്‌യിദ്ധീന്‍ സഖാഫി തളീക്കര നേതൃത്വം നല്‍കി. മത ഭൗതികസമന്വയ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, പഠനകാലയളവില്‍ വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാകേണ്ട ലക്ഷ്യബോധം തുടങ്ങിയവയെ കുറിച്ച് അദ്ദേഹം വിദ്യാര്‍ഥികളെ ഉണര്‍ത്തി.

ജാമിഅ മദീനതുന്നൂര്‍ ജനറല്‍ മാനേജര്‍ അബൂസ്വാലിഹ് സഖാഫി മുഖ്യപ്രഭാഷണം നടത്തി. മദീനത്തുനൂര്‍ ഊട്ടി ക്യാമ്പസ് ചീഫ് പാട്രണ്‍ കലീം സേട്ട് അധ്യക്ഷത വഹിച്ചു. നാഫില്‍ അഹ്മദ് നൂറാനി സ്വാഗതവും അക്ബര്‍ അലി സഖാഫി നന്ദിയും പറഞ്ഞു.

റാഫി നൂറാനി, നസീഹ് നൂറാനി , അസ്ഹര്‍ നൂറാനി സംബന്ധിച്ചു. ഇസ്‌ലാമിക് സ്റ്റഡീസ് ഫൗണ്ടേഷനോടൊപ്പം ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലാണ് ഊട്ടി ക്യാമ്പസില്‍ പഠനം ആരംഭിച്ചത്.