Source :- SIRAJLIVE NEWS

കോട്ടയം | ആത്മകഥാ വിവാദത്തില്‍ ഡി സി ബുക്‌സ് മുന്‍ പബ്ലിക്കേഷന്‍ മാനേജര്‍ എ വി ശ്രീകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ഈസ്റ്റ് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ശ്രീകുമാറിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.

ശ്രീകുമാറില്‍ നിന്നാണ് ആത്മകഥാ ഭാഗങ്ങള്‍ ചോര്‍ന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്
ഇയാളെ ഒന്നാം പ്രതിയാക്കി പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.