Source :- SIRAJLIVE NEWS

ഉള്ളാൾ | ദക്ഷിണേന്ത്യയിലെ പ്രമുഖ തീർഥാടന കേന്ദ്രമായ ഉള്ളാൾ സയ്യിദ് മുഹമ്മദ് ശരീഫിൽ മദനി ദർഗ ഉറൂസിനോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉദ്ഘാടനം ചെയ്തു. സ്പീക്കർ യു ടി ഖാദർ അധ്യക്ഷ വഹിച്ചു.
ഉള്ളാൾ ദർഗ പ്രസിഡന്റ് എൻ ഹനീഫ ഹാജി സ്വാഗതവും ശിഹാബുദ്ദീൻ സഖാഫി നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന മദനി സംഗമം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്സയ്യിദ് ഇസ്മാഈൽ തങ്ങളുടെ അധ്യക്ഷതയിൽ കർണാടക ഹജ്ജ് കമ്മിറ്റി അംഗം സയ്യിദ് അശ്‌റഫ് തങ്ങൾ ആദൂർ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇസ്മാഈൽ ഉജ്‌റെ തങ്ങൾ, സയ്യിദ് ഹബീബ് കോയ തങ്ങൾ, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, ബശീർ മദനി നീലഗിരി, സി കെ കെ മദനി ഗൂഡല്ലൂർ പ്രസംഗിച്ചു. ഏപ്രിൽ 24ന് ആരംഭിച്ച ഉറൂസിനോടനുബന്ധിച്ചുള്ള മതപ്രഭാഷണ പരിപാടിയിൽ ജനത്തിരക്ക് ഏറിവരികയാണ്.

ഈ മാസം 17ന് സമാപിക്കുന്ന പരിപാടിയിൽ പ്രമുഖ പണ്ഡിതരും നേതാക്കളും രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവരും സംബന്ധിക്കും.
16ന് നടക്കുന്ന ഉറൂസ് ഗ്രാൻഡ് സംഗമത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പങ്കെടുക്കും. 18ന് അന്നദാനത്തോടെ സമാപിക്കും.