Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

എത്രയൊക്കെ മികച്ച രീതിയിൽ പ്രവർത്തിച്ചാലും ഏറ്റവും കൂടുതൽ കല്ലേറ് കിട്ടുന്ന ഒരു വകുപ്പാണ് ആരോഗ്യവകുപ്പെന്ന് മന്ത്രി കെ. മുരളീധരൻ. കോഴിക്കോട്ട് സംഘടിപ്പിച്ച ‘കായകൽപ്പം’ ജനസമ്പർക്ക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ മേഖലയെ സ്വകാര്യവത്കരിക്കാൻ ശ്രമിക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും വാസ്തവവിരുദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.

സർക്കാർ ആശുപത്രികളുടെ വികസനത്തിനായി കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത ഫണ്ടുകൾ ഉപയോഗപ്പെടുത്തണം എന്നാണ് താൻ നിർദ്ദേശിച്ചത്. സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്ത് കിടത്തരുതെന്ന് നിർദ്ദേശിച്ചപ്പോൾ, അത് സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന രീതിയിലാണ് ചിലർ പ്രചരിപ്പിച്ചത്.

താൻ പൊതുജനാരോഗ്യ മേഖലയെ സ്വകാര്യവത്കരിക്കാൻ തുനിഞ്ഞാൽ തനിക്ക് പുറത്തിറങ്ങി നടക്കാൻ സാധിക്കുമോയെന്നും മന്ത്രി ചോദിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയും വലിയ ബാധ്യതകളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് താൻ ഈ വകുപ്പ് ഏറ്റെടുത്തതെന്നും മന്ത്രി ഓർമ്മിപ്പിച്ചു.