Source :- SIRAJLIVE NEWS

എറണാകുളം|എറണാകുളം കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപം ടൂറിസ്റ്റ് ബസ് കണ്ടെയ്‌നര്‍ ലോറിക്ക് പിന്നില്‍ ഇടിച്ച് അപകടം. അപകടത്തില്‍ 28 പേര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ 2.50 ഓടെയാണ് അപകടമുണ്ടായത്.മലപ്പുറത്ത് പരിപാടിക്ക് പോയി തിരിച്ച് വന്ന ബസാണ് അപകടത്തില്‍പെട്ടത്. ലോറി തിരിക്കാനായി വേഗത കുറച്ച് വരുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു.

പരുക്കേറ്റവരെ ഉടന്‍ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവര്‍ തിരുവനന്തപുരം സ്വദേശികളാണ്. ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. പോലീസ്, ഫയര്‍ഫോഴ്‌സ്, ട്രാഫിക്ക് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് പരുക്കേറ്റവരെ വാഹനങ്ങളില്‍ ആശുപത്രിയിലെത്തിച്ചത്.