Source :- SIRAJLIVE NEWS

എറണാകുളം| എറണാകുളം ചമ്പക്കരയില്‍ വീടിനു തീ കൊളുത്തിയ ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. പെരിക്കാട് പ്രകാശന്‍ (60) ആണ് മരിച്ചത്. സംഭവത്തില്‍ പ്രകാശന്റെ 19 വയസുകാരനായ മകനും പൊള്ളലേറ്റു.

മകനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് പ്രകാശന്‍ വീടിന് തീ കൊളുത്തിയതെന്നാണ് പ്രാഥമിക സൂചന. പോലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)